
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ച യു ഡി എഫ് സർക്കാരിന്റെ നടപടികൾകൾക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. ബി അശോക് എന്ന വ്യക്തിയുടെ ആർ എസ് എസ് മുഖം പലപ്പോഴായി കേരളത്തിൽ മറനീക്കി പുറത്ത് വന്നിട്ടുള്ളതുമാണ്. സർവകലാശാലകളെ കാവി വത്കരിക്കാൻ ശ്രമിക്കുന്ന ആർ എസ് എസ് അജണ്ടയ്ക്ക് മൗനാനുവാദം കൊടുക്കുന്ന മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് അശോകിൻ്റെ രാഷ്ട്രീയം പ്രശ്നല്ലെന്നാണ്.
വി ഡി സവർക്കർക്ക് മുന്നിൽ തൊഴുത് വണങ്ങുന്ന മുഖ്യമന്ത്രിക്ക് അത് പ്രശ്നമായിരിക്കില്ല. ഇനി ബി അശോകിനെപ്പറ്റി ഇപ്പോൾ സമൂഹം ചർച്ച ചെയ്യുന്ന കാര്യമുണ്ട്. ആധികാരീകമായി ഗോവധനത്തിനെപ്പറ്റി മാതൃഭൂമി പത്രത്തിൽ ലേഖനമെഴുതിയ ബി അശോകിനെപ്പറ്റിയാണ് അത്.
Also read: ‘സതീശനെ മുഖ്യമന്ത്രിയാക്കാൻ രാപ്പകൽ അധ്വാനം ചെയ്ത മാധ്യമങ്ങൾ വാക്കുകൾ കിട്ടാതെ ഉഴറുന്നു’; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ ഫേസ്ബുക് പോസ്റ്റ്
നാട് മുഴുവൻ ഗോവധത്തിൻ്റെ പേരിൽ ആർ എസ് എസ് കൊന്നു തള്ളിയ ജനങ്ങളെപ്പറ്റി സംസാരിക്കുകയും ബീഫ് ഫെസ്റ്റ് നടത്തുകയും ചെയ്തിരുന്ന സമയത്താണ് ഇതിൻ്റെ ശാസ്ത്രീയതയെപ്പറ്റി ഈ ഐ എ എസ് ഉദ്യോഗസ്ഥൻ ലേഖനം എഴുതിയത്. ബീഫ് അപകടകരം എന്ന തലക്കെട്ടോടെയാണ് അന്ന് ബി അശോകിൻ്റെ ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്നത്. സർവകലാശാലകളെ കാവി വത്കരിക്കാൻ ശ്രമിക്കുന്നവർക്ക് ചൂട്ട് പിടിക്കുന്ന യു ഡി എഫ് സമീപനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

