തൃശൂരില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബി.ഫാം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ മണലൂര്‍ അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് വടക്ക് കിഴക്കുംതുള്ളി രമേഷിന്റെ മകള്‍ ഐശ്വര്യയാണ് മരിച്ചത്. 20 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഐശ്വര്യ.

Also Read: ശബരിമലയിലെ ആ ശബ്ദം നിലച്ചു, ശ്രീനിവാസ് സ്വാമി വാഹനാപകടത്തില്‍ മരിച്ചു

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ ജോലി കഴിഞ്ഞെത്തിയപ്പോളാണ് വിവരം അറിയുന്നത്. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വാതില്‍ തുറന്ന് ഐശ്വര്യയെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മ: സിന്ധു. സഹോദരങ്ങള്‍: അക്ഷയ്, അശ്വതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here