അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കരുതെന്ന് തീരുമാനിച്ചിരുന്നു അതാണ് മാറണമെന്ന് അറിയിച്ചത്; സംഘടന തുടരാനാണ് അവശ്യപ്പെടുന്നത്: ബി ഉണ്ണികൃഷ്ണൻ

b unnikrishnan FEFKA

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറണം എന്ന് ജനറൽ കൗൺസിലിനെ അറിയിച്ചിരുന്നുവെന്നും 18 വർഷമായി ഒരാളിലേയ്ക്ക് അധികാരം കേന്ദ്രീകരിക്കരുത് എന്ന് തീരുമാനിച്ചിരുന്നതിന്റെ ഭാ​ഗമായായിരുന്നു അത് എന്നും ബി ഉണ്ണികൃഷ്ണൻ.

സംഘടന ഇപ്പോൾ ശക്തമായ നിലയിലാണ്. പ്രവൃത്തി സമയം 12 മണിക്കൂറാക്കിയിരുന്നു, തൊഴിലവകാശങ്ങളെ കുറിച്ച് ബോധം ഉണ്ടാകുന്നു, ശക്തമായ സ്റ്റിയറിംഗ് കമ്മിറ്റി വന്നു അതിനാൽ ഇനി താൻ നേതൃത്വത്തിൽ വേണ്ടെന്ന് തോന്നി അതിൻ്റെ വെളിച്ചത്തിലാണ് മാറാൻ തീരുമാനിച്ചത്.
ജനറൽ കൗൺസിൽ വിശദമായി ചർച്ച ചെയ്തു. ഉണ്ണികൃഷ്ണനും സിബി മലയിലും തുടരണം എന്നാണ് ജനറൽ കൗൺസിൽ തീരുമാനിച്ചത്.

Also read: എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് ! പാൻ ഇന്ത്യനായി ഹാഷിറും ടീമും

ആ തീരുമാനത്തിന് വിധേയമായി ഞങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സുമതി വളവുമായി ബന്ധപ്പെട്ടുണ്ടായത് നിർഭാഗ്യകരമായ ചർച്ചകളാണെന്നും ഇപ്പോൾ വിഷയത്തിൽ ഇടപെട്ട് അഭിപ്രായം പറയേണ്ടതില്ലെന്നും നടൻമാരുടെ നിർദേശമനുസരിച്ച് എഡിറ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സിനിമ ഒരുക്കുന്നത് സംവിധായകനാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News