
സിപിഐഎമ്മിന്‍റെ ജനസ്വാധീനവും കരുത്തും വിളിച്ചറിയിക്കുന്നതായിരുന്നു 24-ാo പാർട്ടി കോൺഗ്രസ്. മധുരയെ ചെങ്കടലാക്കി നടന്ന സിപിഐഎമ്മിന്‍റെ 24-ാo പാർട്ടി കോൺഗ്രസിൽ ആണ് സിപിഐഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ തെരഞ്ഞെടുത്തത്. ഇപ്പോഴിതാ എം എ ബേബിയ്ക്കും തോമസ് ഐസക്കിനും ഒപ്പമുളള പഴയ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ആരോഗ്യവിദഗ്ധൻ ഡോ. ബി.ഇക്ബാൽ.
ഐസക്കും ബേബിയുമായുള്ള ഒരു പഴയകാല ചിത്രം (അപൂർവ ഫോട്ടോ ശേഖരത്തിൽ നിന്നും) എന്നാണ് ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്.
സിപിഐഎം പൊളിറ്റ്ബ്യൂറോയിൽ 18 അംഗങ്ങൾ ആണുള്ളത്. എട്ട് പേർ പുതുതായി പൊളിറ്റ്ബ്യൂറോയിലെത്തി. 6 പേർ ഒഴിവായി. പ്രായപരിധി 75 വയസ് എന്ന മാനദണ്ഡം മധുര പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും നടപ്പാക്കുകയായിരുന്നു. മുഖ്യമന്ത്രി ആയതിനാൽ പിണറായി വിജയന് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് നൽകിയത്. മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ പി.ബി കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്‍ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയില്‍ നിന്ന് ഒഴിവായത്.
ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും യു വാസുകിയും ആര്‍ അരുണ്‍ കുമാറും ഉൾപ്പടെ എട്ട് പുതുമുഖങ്ങള്‍ പിബിയിലെത്തി. അരുണ്‍കുമാര്‍ ആന്ധ്രയില്‍ നിന്നുള്ള നേതാവാണ്. വനിതാ പ്രതിനിധികളായ സുഭാഷിണി അലി, ബൃന്ദാ കാരാട്ട് എന്നിവർക്ക് പകരമായി യു വാസുകി, മറിയം ധാവ്ളെ എന്നിവർ പോളിറ്റ് ബ്യൂറോയിലെത്തി.
തമിഴ്നാട്ടില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ യു. വാസുകി ട്രേഡ് യൂണിയന്‍ നേതാവാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മറിയം ധാവ്ളെ, മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. കെ ബാലകൃഷ്ണന്‍ (തമിഴ്‌നാട്), അമ്രാറാം (രാജസ്ഥാന്‍), ജിതേന്ദ്ര ചൗധരി (ത്രിപുര), ശ്രീദിപ് ഭട്ടാചാര്യ (ബംഗാള്‍) എന്നിവരാണ് മറ്റ് പുതിയ പിബി അംഗങ്ങള്‍.
സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗങ്ങൾ
1 എംഎ ബേബി
2 മുഹമ്മദ് സലിം
3 പിണറായി വിജയന്‍
4 ബിവി രാഘവലു
5 തപന്‍ സെന്‍
6 നീലോത്പല്‍ ബസു
7 രാമചന്ദ്ര ഡോം
8 എ വിജയരാഘവന്‍
9 അശോക് ധാവ്‌ളെ
10 എംവി ഗോവിന്ദന്‍
11 യു വാസുകി
12 വിജു കൃഷ്ണന്‍
13 ആര്‍ അരുണ്‍കുമാര്‍
14 മറിയം ധാവ്‌ളെ
15 ജിതേന്‍ ചൗധരി
16 ശ്രീദീപ് ഭട്ടാചാര്യ
17 അമ്രാ റാം
18 കെ ബാലകൃഷ്ണന്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

