
ഇന്ത്യൻ സിനിമ ലോകത്തെ അത്ഭുതം എന്ന് വിളിക്കാവുന്ന ചിത്രമായിരുന്നു ബാഹുബലി. ബോക്സോഫീസ് കളക്ഷനിലും ജനപ്രീതിയും ഏറെയാർജ്ജിച്ചതായിരുന്നു ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ. ബാഹുബലിക്ക് ശേഷം അതുപോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ബാഹുബലി ദി എറ്റേണൽ വാർ എന്ന ചിത്രത്തിന്റെ അനിമേഷൻ പതിപ്പിന്റെ ടീസർ ഇറങ്ങിയപ്പോഴും അത് ആഗോളതലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ബാഹുബലിയുടെ അനിമേഷൻ ചിത്രമായി ബാഹുബലി ദി എറ്റേണൽ വാർ ഇപ്പോൾ ആനെസി ഇന്റർനാഷണൽ ആനിമേഷൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. വളരെ കുറച്ച് ഇന്ത്യൻ ചിത്രങ്ങൾക്ക് മാത്രമേ ഇതിനുമുമ്പ് ആനെസി ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ.
Also Read: ‘പൊട്ടുന്നവർക്ക് പൊട്ടട്ടെ’; സ്ത്രീപക്ഷ സിനിമയായതിൽ വിമർശനം,കമന്റ്സിന് മറുപടിയുമായി വാഴ 3 ടീം
ഫെസ്റ്റിവലിലെ വർക്ക് ഇൻ പ്രോഗ്രസ് സെഗ്മെന്റിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2025ൽ ഓസ്കാർ നേടിയ സ്പൈഡർ വേഴ്സ്, ഫ്ലോ തുടങ്ങിയ അനിമേഷൻ ചിത്രങ്ങളും വർക്ക് ഇൻ പ്രോഗ്രസ് സെഗ്മെന്റിൽ AIAFF -ൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അനിമേഷന്റെ ക്വാളിറ്റി കൊണ്ട് ടീസർ റിലീസ് സമയത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ഫെസ്റ്റിവലിലേക്ക് കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യൻ അനിമേഷൻ ചിത്രങ്ങൾക്കുള്ള ഗ്ലോബൽ മാർക്കറ്റും വർധിപ്പിച്ചു.
ജൂൺ മാസത്തിലെ അവസാനത്തെ ആഴ്ച ഫ്രാൻസിലെ ആനെസി പട്ടണത്തിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുക. വിവിധ സാങ്കേതിക വിദ്യകളുപയോഗിച്ച് നിർമിക്കുന്ന ആനിമേറ്റഡ് സിനിമകൾ തമ്മിലുള്ള മത്സരമാണ് ഫെസ്റ്റിവലിൽ നടക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

