
യോഗ ഗുരു ബാബാ രാംദേവ് ശതകോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സനെ എക്‌സില്‍ ബ്ലോക്ക് ചെയ്തു. കാരണം മറ്റൊന്നുമല്ല രാംദേവ് പങ്കുവച്ച ഒരു വീഡിയോയ്ക്ക് താഴെ അദ്ദേഹം ഒന്നു കമന്റ് ചെയ്തതാണ് രാംദേവിനെ ചൊടിപ്പിച്ചതത്രേ. തന്റെ ബ്രാന്‍ഡിന്റെ ഉത്പന്നങ്ങളുടെ പ്രമോഷന്റെ ഭാഗമായി കുതിരയ്‌ക്കൊപ്പം ഓടുന്ന വീഡിയോ രാംദേവ് പങ്കുവച്ചു.
പ്രതിരോധശേിയും സ്റ്റാമിനയും വര്‍ധിപ്പിക്കുന്നതാണ് തന്റെ സ്വര്‍ണ ശിലാജിത്ത്, ഇമ്യൂണേഗ്രിറ്റ് ഗോള്‍ഡ് എന്നിവയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രൊമോഷന്‍. മാത്രമല്ല വാര്‍ധക്യത്തെ ഇവ വൈകിപ്പിക്കും എന്നൊരു അവകാശവാദവും ഉയര്‍ത്തി. ഇതിനെ എതിര്‍ത്തുള്ള ബ്രയാന്‍ ജോണ്‍സന്റെ കമന്റാണ് രാംദേവിനെ ചൊടിപ്പിച്ചത്.
പതഞ്ജലി ആസ്ഥാനമായ ഹരിദ്വാറിലെ വായു ഗുണനിലവാരം മോശമാണെന്ന് ജോണ്‍സന്‍ കമന്റില്‍ പറഞ്ഞിരുന്നു. ഇത് ഹൃദയ ശ്വാസകോശ രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ജോണ്‍സന്‍ കമന്റിട്ടതിന് പിന്നാലെയായിരുന്നു ബ്ലോക്ക് ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here