
ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന് പാക്കിസ്ഥാനില്‍ തുടക്കമായ വേളയില്‍ രാജ്യത്തിന് വലിയ തിരിച്ചടിയായി ഐ സി സി ഏകദിന റാങ്കിങ്. ഏകദിന ബാറ്റിങ് ടേബിളിലെ ഒന്നാം സ്ഥാനം ബാബര്‍ അസമിന് നഷ്ടമായി. പകരം ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ ഒന്നാമതെത്തി.
അടുത്തിടെ നടന്ന ഹോം സീരീസില്‍ ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഗില്‍ ഒന്നാമതെത്തിയത്. കറാച്ചിയില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് റാങ്കിങ് റിപ്പോര്‍ട്ട് പുറത്തുവന്നത്. പാകിസ്ഥാന്‍- ന്യൂസിലാന്‍ഡ് മത്സരത്തോടെയാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്.
Read Also: ചഹല്‍- ധനശ്രീ വിവാഹമോചന നഷ്ടപരിഹാരത്തില്‍ ധാരണയെന്ന് സൂചന; താരം നല്‍കേണ്ടത് ഇത്ര തുക
ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയതോടെയാണ് ഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആദ്യമെത്തിയത്. ബാബറിന്റെ 773 പോയിന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഗില്ലിന് 796 റേറ്റിംഗ് പോയിന്റുകളുണ്ട്. 761 പോയിന്റുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

