ബാബര്‍ അസം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാജിവച്ചു

ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാന്‍ പുറത്തായതിന് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞതായി ബാബര്‍ അസം. എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍സി ഒഴിയുന്നതായി ബാബര്‍ പറഞ്ഞു.  2019 ലാണ് ബാബര്‍ അസം പാക്കിസ്ഥാന്‍ നായകസ്ഥാനം ഏറ്റെടുത്തത്.

‘2019ല്‍ പാക് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പിസിബിയുടെ വിളിയെത്തിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഫീല്‍ഡില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചു. അപ്പോഴെല്ലാം ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

Also Read: ‘വിരാട് തന്റെ ഹൃദയത്തെ സ്പർശിച്ചു’; കോഹ്‌ലിയ്ക്ക് അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കർ

താരങ്ങളുടെയും പരിശീലകന്‍മാരുടെയും മാനേജ്മെന്റിന്റെയും ഒത്തൊരുമിച്ചുള്ള പ്രയത്നത്തിന്റെ ഫലമായാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒന്നാം റാങ്കില്‍ എത്തിയത്. ഈ യാത്രയില്‍ പിന്തുണ നല്‍കിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നന്ദി പറയുന്നു  ഇതാണ് യഥാര്‍ഥ സമയം,’ ബാബര്‍ പറഞ്ഞു.

ഒന്‍പത് കളികളില്‍ നിന്ന് നാല് ജയവും അഞ്ച് തോല്‍വിയുമായി എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ ഫിനിഷ് ചെയ്തത്. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ തോറ്റതിനു പിന്നാലെ ബാബറിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News