പാൻ ഇന്ത്യൻ മാസ് ആക്ഷൻ ത്രില്ലർ ‘ദ ഗ്രേറ്റ് എസ്കേപ്പു’മായി ബാബു ആന്‍റണിയും മകനും

ആക്ഷന്‍ ഹീറോ ബാബു ആന്‍റണിയും ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്ലര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ സന്ദീപ് .ജെ .എല്‍. ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ മാസ് ആക്ഷന്‍ ത്രില്ലര്‍ ‘ദ ഗ്രേറ്റ് എസ്കേപ്പ്’ ഈ മാസം 26 ന് റിലീസ് ചെയ്യും.

സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്‍റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നടന്‍ ബാബു ആന്‍റണി അറിയിച്ചു. ഹോളിവുഡ് ചിത്രങ്ങളിലെ അതിഗംഭീര ആക്ഷന്‍ രംഗങ്ങളാണ് പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ‘ദ ഗ്രേറ്റ് എസ്കേപ്പില്‍ ഒരുക്കിയിട്ടുള്ളത്. മലയാളചിത്രങ്ങളില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ദശ്യഭംഗിയും ഈ ചിത്രത്തിന്‍റെ പുതുമയാണ്. മലയാളത്തിലും തമിഴിലുമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ബാബു ആന്‍റണിയും മകന്‍ ആര്‍തര്‍ ആന്‍റണിയും, ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് എസ്കേപ്പ്. ബാബു ആന്‍റണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്സ് ആന്‍റണി എന്നിവരും ചിത്രത്തിലുണ്ട്. ഹോളിവുഡ്, തായ്ലന്‍റ്, എന്നിവിടങ്ങളില്‍ നിന്നുള്ള അഭിനേതാക്കളും ചിത്രത്തിലുണ്ട്.പ്രമുഖ തമിഴ് താരം സമ്പത്ത് റാം, അമേരിക്കൻ ചലച്ചിത്ര താരം റോക്ക് വില്യംസ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News