
നരോദപാട്യ വംശഹത്യയിലെ ആസൂത്രകനും ബജ്രംഗ് ദൾ നേതാവുമായ ബാബു ഭായ് പട്ടേൽ തെഹൽക എന്ന മാധ്യമത്തിൽ നൽകിയ പ്രതികരണം ചർച്ചയാവുകയാണ്. മുസ്ലിങ്ങളെ മുഴുവൻ കൊന്നൊടുക്കിയത് താൻ ആസ്വദിച്ചെന്നും, വധശിക്ഷക്ക് വിധിച്ചാലും പ്രശ്നമില്ലെന്നും അയാൾ ആവർത്തിക്കുന്നുണ്ട്. എമ്പുരാൻ സിനിമയിൽ സംഘപരിവാറിനെ ചൊടിപ്പിച്ചതും ബാബുഭായ് പട്ടേലിന് സമാനമായ ബജ്രംഗി എന്ന കഥാപാത്രമാണ്.
Also read: അലഹബാദ് ഹൈക്കോടതി ഉത്തരവ്; യുപിയില്‍ ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി
“ഞങ്ങളൊരു മുസ്ലിം കട പോലും വെറുതെ വിട്ടില്ല. എല്ലാം തീയിട്ടു. മുന്നിൽ കണ്ട മുസ്ലീങ്ങളെയെല്ലാം കൊന്നൊടുക്കി. എനിക്ക് അവസാനമായി ഒരു ആഗ്രഹമേ ഉള്ളൂ. എന്നെ വധശിക്ഷയ്ക്ക് വിധിച്ചോട്ടെ തൂക്കിലേറ്റിയാലും പ്രശ്‌നമില്ല. പക്ഷേ അതിനു മുൻപായി എനിക്ക് രണ്ടു ദിവസം തരു. ഞാൻ ജുഹാ പുരയിലേക്ക് പോകും. അവിടെ ഏഴോ എട്ടോ ലക്ഷം മുസ്ലിങ്ങൾ താമസിക്കുന്നുണ്ട്. അവറ്റകളെ എനിക്ക് അവസാനിപ്പിക്കണം. കുറച്ചുപേർ കൂടി മരിക്കട്ടെ. കുറഞ്ഞത് 25000 മുതൽ അമ്പതിനായിരം വരെ ആളുകൾ എങ്കിലും മരിക്കണം.
“2007 ൽ തെഹൽക്കയെന്ന ജേർണലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ പതിഞ്ഞ ഹിന്ദു തീവ്രവാദിയായ ബാബു ഭായ് പട്ടേലിന്റെ വാക്കുകളാണ്. 2002 ഫെബ്രുവരി 27ന് ആരംഭിച്ച ഗുജറാത്ത് കലാപത്തെത്തുടർന്നുണ്ടായ നരോദ പാട്യ വംശഹത്യയുടെ സൂത്രധാരനായ ബാബു പട്ടേൽ മുസ്ലിംങ്ങളെ കൊന്നാടുക്കിയതിനെ വിശദീകരിക്കുന്നുണ്ട്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയപ്പോൾ നന്നായി ആസ്വദിച്ചു. വീട്ടിൽ വന്നു സുഖമായി ഉറങ്ങി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി തന്നെ ജയിലിൽ നിന്നിറക്കാൻ ഏർപ്പാട് ചെയ്തെന്ന് അറിയിച്ച് സന്ദേശം നൽകിയതും അയാൾ തുറന്നുപറയുന്നുണ്ട്.
Also read: മഹാരാഷ്ട്രയിലെ ബീഡിൽ മുസ്ലിം പള്ളിയിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ
2012 ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബാബു പട്ടേലിന് നിരന്തരം ജാമ്യവും ഇളവുകളും നൽകി. എമ്പുരാൻ സിനിമക്കെതിര സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണത്തിലെ കാരണങ്ങളാലാന്നാണ് ബാബു പട്ടേലെന്ന തീവ്രഹിന്ദുത്വവാദിക്ക് സമാനമായ ബജ്രംഗിയെന്ന സിനിമയിലെകഥാപാത്രം. മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഘപരിവാറിന്റെ ചരിത്രം തുറന്നു പറയുന്ന സിനിമയാണ് ബി ജെ പി അനുകൂലികളെ ചൊടിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here