പിഞ്ചുകുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് വളർത്തമ്മ; 9 മണിക്കൂറോളം കാറിനുള്ളിൽ; 1 വയസ്സുകാരന് ദാരുണാന്ത്യം

വളർത്തമ്മ കാറിൽ ഉപേക്ഷിച്ച കുട്ടി കടുത്ത ചൂടിനെ തുടർന്ന് മരിച്ചു. വാഷിംഗ്ടണിൽ ആണ് സംഭവം. ഒരു വയസ്സുള്ള പിഞ്ചുകുട്ടിയാണ് മരിച്ചത്. ഒമ്പത് മണിക്കൂറിലേറെയാണ് കുട്ടി കാറിൽ കിടന്നത്. കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്നാണ് വളർത്തമ്മയുടെ വാദം.

വാഷിംഗ്ടണിലെ ‘ഗുഡ് സമരിറ്റൻ’ ഹോസ്പിറ്റലിൽ ജോലിക്കായി എത്തിയപ്പോഴാണ് വളർത്തമ്മ കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് പോയത്. ഷിഫ്റ്റ് കഴിഞ്ഞ് വൈകീട്ട് അഞ്ച് മണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്ന് വളർത്തമ്മ പൊലീസിനോട് പറഞ്ഞു. കടുത്ത ചൂടിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News