
തിരുവനന്തപുരം പാറശ്ശാലയില്‍ നാല് വയസ്സുകാരന് ദാരുണാന്ത്യം. കളിപ്പാട്ടത്തില്‍ ചവുട്ടി കാൽവഴുതി വീണ പിതാവിന്റെ കൈയില്‍ നിന്ന് കുഞ്ഞ് താഴേക്ക് തെറിച്ചു പോകുകയായിരുന്നു. പനയറയ്ക്കല്‍ സ്വദേശികളായ രജിൻ- ധന്യ ദമ്പതികളുടെ മകന്‍ ഇമാന്‍ ആണ് മരിച്ചത്. മാരായമുട്ടം ഗവ. എല്‍ പി എസ് സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥിയാണ് ഇമാന്‍.
മുതലപ്പൊഴിയിലെ മണല്‍ നീക്കം: വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷന്‍ ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടന്നു. ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. മുതലപ്പൊഴി അപകട പരമ്പരയെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍, അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിനായി കേരള മാരിറ്റൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരി എന്ന ഡ്രഡ്ജര്‍ എത്തിച്ച് ഡ്രഡ്ജിംഗ് പ്രവൃത്തികള്‍, ആര്‍ടിഎഫ് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേന നടത്തിവരുന്നതായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കമ്മീഷനെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here