ഓടുന്ന വണ്ടിയില്‍ നിന്ന് വീണ് ഹോളിവുഡ് ചിത്രം ബേബി ഡ്രൈവറിലൂടെ ശ്രദ്ധേയനായ ബാലതാരം ഹഡ്സണ്‍ ജോസഫ് മീക്ക് അന്തരിച്ചു. ഡിസംബര്‍ 19ന് അലബാമയിലെ വെസ്റ്റവിയ ഹില്‍സില്‍ രാത്രി 10. 45ഓടെയാണ് അപകടമുണ്ടായത്.
16 വയസായിരുന്നു. ഓടുന്ന വണ്ടിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. നടന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓടുന്ന വണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ മീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Also Read : ഡോ.മൻമോഹൻസിംഗിനോടുള്ള ആദരസൂചകം; കോണ്‍ഗ്രസ് പാർട്ടി ഏഴു ദിവസം ദുഃഖാചരണം നടത്തും
ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഡിസംബര്‍ 21നായിരുന്നു അന്ത്യം. 2014ലാണ് മീക്കിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് മീക്കിന് ഗുരുതര പരിക്കുകള്‍ സംഭവിച്ചിരുന്നു.
ജലീല്‍ വൈറ്റ് ആയിരുന്നു ആദ്യ ചിത്രം. 2017ല്‍ ഇറങ്ങിയ ബേബി ഡ്രൈവറില്‍ നായകന്റെ ചെറുപ്പകാലമാണ് ഹഡ്സണ്‍ മീക്ക് അവതരിപ്പിച്ചത്. നിരവധി ഷോകളിലും മീക്ക് ഭാഗമായി.
സംഭവത്തെക്കുറിച്ച് വെസ്റ്റാവിയ ഹില്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് നിലവില്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ അപകടത്തിന്റെ കാരണത്തെക്കുറിച്ച് പരസ്യമായ പ്രസ്താവനകളൊന്നും അധികൃതരോ പൊലീസോ നടത്തിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here