അമ്മയാന പോയിട്ട് അഞ്ചുദിവസം, കുട്ടിയാനയെ ധോണിയിലേക്ക് മാറ്റിയേക്കും

അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റി ജനവാസ മേഖലയിൽ എത്തിയ കുട്ടി കൊമ്പനെ വയനാട്ടിലെ  ധോണിയിലേക്ക് മാറ്റിയേക്കും. കുട്ടിക്കൊമ്പൻ കൃഷ്ണയെ തനിച്ചാക്കി അമ്മയാന പോയിട്ട് അഞ്ചുദിവസമായി.

ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിന് സമീപമുള്ള താത്കാലിക കൂട്ടിൽ അമ്മയ്ക്കായി കാത്തിരിക്കുകയാണ് കുട്ടിക്കൊമ്പൻ. ബൊമ്മിയാം പടിയിൽ കാട്ടാനക്കൂട്ടത്തിന്‍റെ. സാന്നിധ്യമുള്ളതിനാലാണ് ആനക്കുട്ടിയെ ഇവിടെയെത്തിച്ചത്.

ALSO READ: പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച എബിവിപി നേതാവ് പിടിയില്‍

ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ നിർദേശം കൃഷ്ണയെ ധോണിയിലേക്ക് മാറ്റാനാണ്. ഉന്നതോദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കുട്ടിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ വനംവകുപ്പ് തീരുമാനമെടുക്കും.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ഒരുവയസ്സുള്ള അവശനായ കുട്ടിക്കൊമ്പനെ തൊഴിലുറപ്പു തൊഴിലാളികൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ദൊഡ്ഡുക്കട്ടി കൃഷ്ണവനത്തിൽ താത്കാലിക കൂട്ടിലേക്ക് മാറ്റിയത്. ഞായറാഴ്ച കുട്ടിക്കൊമ്പനെ കാട്ടിലൂടെ നടത്തിച്ച് ബൊമ്മിയാം പടിയിലേക്ക് എത്തിക്കുകയായിരുന്നു.

ALSO READ: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here