
തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ഉണ്ടപ്പാറ എന്ന ഗ്രാമത്തിൽ നിന്നും ഉയരുന്ന ഒരു പിതാവിന്റെ വിലാപം ഇന്ന് ഒരു നാടിന്റെയാകെ നൊമ്പരമായി മാറുകയാണ്. 11 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സുധീർ-റെജീന ദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയ കണ്മണിയാണ് ഒരു വയസ്സുകാരനായ നിഹാൻ അൽഹിദ്. എന്നാൽ സന്തോഷം വിരുന്നെത്തി പത്തു മാസം തികയും മുൻപേ മാരകമായ രോഗം ആ കുഞ്ഞിനെ പിടികൂടി.
ഉപജീവനത്തിനായി പ്രവാസലോകത്ത് ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സുധീർ, മകന്റെ ചികിത്സയ്ക്കായി തന്റെ തുച്ഛമായ സമ്പാദ്യത്തിൽ നിന്നും 15 ലക്ഷത്തോളം രൂപ ഇതിനോടകം തന്നെ ചിലവാക്കി കഴിഞ്ഞു. 10-11 വർഷത്തെ കാത്തിരിപ്പിനും ലക്ഷക്കണക്കിന് രൂപയുടെ ചികിത്സയ്ക്കും ശേഷമാണ് തനിക്ക് മക്കളെ ലഭിച്ചതെന്നും, ഇപ്പോഴത്തെ ഈ അവസ്ഥ താങ്ങാൻ തന്റെ കൈവശം ഒന്നുമില്ലെന്നും ആ പിതാവ് കണ്ണീരോടെ പറയുന്നു.
തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ്. ഇതിനായി ഏകദേശം 50 ലക്ഷം രൂപ ആവശ്യമാണ്. ഒരു സാധാരണ കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത ഈ വലിയ തുക സമാഹരിക്കാൻ ഇന്ന് ആ നാട് ഒന്നാകെ കൈകോർക്കുകയാണ്.
ALSO READ: തിരുവനന്തപുരത്ത് ടെമ്പോ ട്രാവലർ കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
നിഹാൻ മോന്റെ ചികിത്സയ്ക്കായി അരുവിക്കര എം.എൽ.എ ജി. സ്റ്റീഫൻ, പൂവച്ചൽ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ മത-സാമൂഹിക നേതാക്കൾ എന്നിവർ മുന്നിട്ടിറങ്ങിയിട്ടുണ്ട്. “ഒരാൾ 200 രൂപ വീതം നൽകിയാൽ പോലും നമുക്ക് ഈ 50 ലക്ഷം രൂപ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിയും” എന്നാണ് പൂവച്ചൽ പഞ്ചായത്തിലെ വ്യാപാരികൾ ഓർമിപ്പിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ ജീവൻ രക്ഷാ ദൗത്യത്തിൽ പങ്കാളികളാണ്.
കളിച്ചു നടക്കേണ്ട പ്രായത്തിൽ വേദനകൾ മാത്രം തിന്നു കഴിയുന്ന ഈ കുഞ്ഞു മാലാഖയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മുടെ ഓരോരുത്തരുടെയും ചെറിയ സഹായം അനിവാര്യമാണ്. നമ്മൾ നൽകുന്ന ഓരോ ചെറിയ തുകയും നിഹാൻ അൽഹിദിന് നൽകുന്നത് ഒരു പുതിയ ആയുസ്സായിരിക്കും. ആ പിതാവിന്റെ കണ്ണീരൊപ്പാനും ആ കുഞ്ഞിന് ആയുസ്സും ആരോഗ്യവും നൽകാനും നമുക്കും കൈകോർക്കാം.
NAME : RAJEENA R
ACC : 40354101147292
IFSC : KLGB0040354
BRANCH : VELLANAD
KERALA GRAMIN BANK
UPI ID : 7025800224@cnrb
CONTACT : 9292017024
https://www.instagram.com/reel/Daat33sAMWP/?igsh=cXVieTFnOWs1czhp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

