ചന്ദ്രയാൻ വിജയത്തിൽ ആർത്തുവിളിച്ച് കയ്യടിച്ച് കുഞ്ഞി സിവ; വീഡിയോ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻക്യാപ്റ്റൻ എം എസ് ധോണിയുടെ മകൾ സിവയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചന്ദ്രയാൻ ദൗത്യം വിജയതീരമണിഞ്ഞപ്പോൾ ആർത്തു വിളിക്കുകയാണ് സിവ. കയ്യടിച്ചും ആർത്തുവിളിച്ചും തുള്ളിച്ചാടിയുമാണ് സിവ തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. അമ്മ സാക്ഷിയാണ് മകളുടെ ആഹ്ലാദപ്രകടനം വിഡിയോയായി പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ സിവയ്ക്ക് ഇൻസ്റ്റാഗ്രാമിൽ രണ്ടു മില്യണിലധികം ഫോളോവേഴ്സുണ്ട്. ചന്ദ്രയാൻ വിജയത്തിലേക്ക് അടുക്കുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷനിൽ വീക്ഷിച്ചു കൊണ്ടാണ് സിവയുടെ ആഹ്ലാദപ്രകടനം.

also read; ദേശീയ അവാർഡിൽ നിരാശയോടെ തമിഴ് സിനിമാ പ്രേമികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News