
ഒറ്റക്ക് താമസിക്കുന്നവർ ഭക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്തുന്നത് കുറഞ്ഞു വരികയാണ്. തിരക്കും മെനക്കെടാനുള്ള മനസ് ഇല്ലാത്തതും ആണ് കാരണം. എന്നാൽ അല്പം മാത്രം ഒന്ന് മെനക്കെട്ടൽ, നല്ല കിടിലൻ ചിക്കൻ കറി ഉണ്ടാക്കാമെന്ന് കേട്ടാൽ ഞെട്ടുമോ ? അതും അല്പം പോലും എണ്ണയില്ലാതെ ! എന്നാൽ അതിനുള്ള റെസിപ്പി ഇതാ പിടിച്ചോ
അവശ്യ സാധനങ്ങൾ
ചിക്കൻ- 250ഗ്രാം
ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1 ടേബിൾസ്പൂൺ
തേങ്ങാപ്പാൽ- 1/2 കപ്പ്
മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി- 1 ടീസ്പൂൺ
ജീരകപ്പൊടി- 1/2 ടീസ്പൂൺ
കറിവേപ്പില- 1 തണ്ട്
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക്- 5
കശുവണ്ടി- 10
കട്ടിയുള്ള തേങ്ങാപ്പാൽ- 1 കപ്പ്
ALSO READ: നൊസ്റ്റാൾജിയയുടെ പേരിൽ വാങ്ങി കഴിക്കല്ലേ, പ്രിയപലഹാരം വാങ്ങുന്നതിന് മുൻപേ ഇതൊന്ന് കണ്ടോളൂ
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, കുരുമുളകുപൊടി, കറിവേപ്പില, ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കാം. വെന്തു വന്ന ചിക്കനിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞത് കൂടി ചേർക്കാം. ഇനി എടുത്തു വച്ചിരിക്കുന്ന കശുവണ്ടി കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് അരച്ചെടുക്കാം. ഇത് ഇനി ചിക്കനിലേക്ക് ചേർക്കാം. ഒന്ന് തിളച്ചുവരുമ്പോൾ വാങ്ങി വയ്ക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

