മഴക്കെടുതി; ഹിമാചലില്‍ സ്ഥിതി ഗുരുതരം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ഗുരുതരം. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍ഡിആര്‍എഫിന്റെ12 സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത് 20 പേരാണ്.

Also Read- പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം അബുദാബിയില്‍; അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുറക്കും

മലയാളികളടക്കം നിരവധി വിനോദ സഞ്ചാരികള്‍ ഹിമാചലില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ സുരക്ഷിതരാണെന്നും ഹോട്ടല്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചു. കസോളില്‍ കുടുങ്ങിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 18 വിദ്യാര്‍ത്ഥികളെ ഇന്നലെ രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കല്‍ കോളേജിലെ 17 വനിതാ ഡോക്ടര്‍മാര്‍ നിലവില്‍ മണാലിയിലെ ഹഡിംബ ഹോം സ്റ്റെയിലാണുള്ളത്. 10 പുരുഷന്മാര്‍ കോസ്‌കാറിലെ ഡോര്‍മെട്രിയിലുണ്ട്. 6 മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സംഘം മണ്ടിയില്‍ തുടരുന്നു. 400 വിനോദ സഞ്ചാരികള്‍ പലയിടങ്ങളില്‍ ആയി കുടുങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Also Read- ക്ഷാമ കാലത്ത് ഉപയോഗിക്കാന്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; 19കാരന്‍ പിടിയില്‍

കുളു മണാലി എന്നിവിടങ്ങളില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. 24 മണിക്കൂര്‍ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാനയിലും ദില്ലിയിലും പ്രളയ മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News