ഇരുപതുകളിൽ തന്നെ നടുവേദനയോ? നിങ്ങളുടെ ശീലങ്ങൾ ശ്രദ്ധിക്കണം

കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ഇരുന്ന ശേഷം പെട്ടെന്നൊരു നിമിഷം നടുവ് നിവർത്തി ഒന്ന് ‘സ്‌ട്രെച്ച്’ ചെയ്യുമ്പോൾ കിട്ടുന്ന ആശ്വാസം… ഇരുപതുകളിൽ നിൽക്കുന്ന പലർക്കും ഇതൊരു നിത്യസംഭവമാണ്. പ്രായമായവരിൽ മാത്രം കണ്ടുവരുന്ന പ്രശ്‌നമാണ് നടുവേദനയെന്ന് കരുതി നമ്മളിൽ പലരും ഇതിനെ അവഗണിക്കാറുണ്ട്. എന്നാൽ, ഈ ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.

ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ള യുവാക്കളിൽ നടുവേദന വർധിച്ചുവരുന്നതായി പഠനങ്ങൾ പറയുന്നു. നമ്മുടെ നിത്യജീവിതത്തിലെ ചെറിയ ശീലങ്ങൾ എങ്ങനെയാണ് നട്ടെല്ലിനെ ബാധിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. മണിക്കൂറുകളോളം ഡെസ്‌കിൽ കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നത് നട്ടെല്ലിന് അമിതഭാരമുണ്ടാക്കുന്നു. ഇത് നട്ടെല്ലിന് താങ്ങേകുന്ന പേശികളെ ദുർബലപ്പെടുത്തുകയും കാലക്രമേണ ഡിസ്‌കുകളിൽ തേയ്മാനം സംഭവിക്കാൻ കാരണമാകുകയും ചെയ്യും.

ചലനങ്ങളില്ലാത്ത ജീവിതശൈലി നട്ടെല്ലിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. പേശികൾ ബലഹീനമാകുമ്പോൾ ചെറിയ ജോലികൾ പോലും നടുവേദനയ്ക്ക് കാരണമാകും. ജിമ്മിൽ പോകുന്ന യുവാക്കൾ ശരിയായ മാർഗനിർദേശങ്ങളില്ലാതെ വ്യായാമം ചെയ്യുന്നത് നട്ടെല്ലിന് ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കാം. ഇത് പേശിവലിവ് മുതൽ ഡിസ്‌ക് തകരാറുകൾ വരെ എത്തിച്ചേക്കാം. ശരീരത്തിന്റെ മധ്യഭാഗത്തുള്ള അമിതഭാരം നട്ടെല്ലിന്റെ സ്വാഭാവികമായ ബാലൻസ് തെറ്റിക്കുന്നു. ഇത് നടുഭാഗത്ത് സ്ഥിരമായ സമ്മർദ്ദം ചെലുത്തുകയും തേയ്മാനം വേഗത്തിലാക്കുകയും ചെയ്യുന്നു. സമ്മർദ്ദം കൂടുമ്പോൾ പേശികളിൽ പിരിമുറുക്കം ഉണ്ടാകുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ശരീരത്തിന് സ്വയം സുഖപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

മൂന്നോ നാലോ ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വേദന. വേദന കാലുകളിലേക്ക് വ്യാപിക്കുന്നു. ശരീരഭാഗങ്ങളിൽ മരവിപ്പ്, തരിപ്പ് അല്ലെങ്കിൽ ബലഹീനത അനുഭവപ്പെടുക. രാത്രിയിൽ വേദന മൂലം ഉറക്കം തടസ്സപ്പെടുക. കാരണമില്ലാതെ ശരീരഭാരം കുറയുക. ഭൂരിഭാഗം നടുവേദനകളും ജീവിതശൈലി മാറ്റങ്ങളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News