
ബോളിവുഡിൽ നിലവിലെ സംസാരവിഷയം വിക്കി കൗശൽ നായകനായി എത്തിയ ‘ഛാവ’ എന്ന സിനിമയെ പറ്റിയാണ്. 500 കോടിയും കടന്ന് ബോക്സ്ഓഫീസിൽ കുതിക്കുന്ന സിനിമ ഒരേ സമയം വിജയത്തോടെപ്പം വിവാദങ്ങളും ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാൽ സിനിമ മാത്രമല്ല, അതിന്റെ സംവിധായകനായ ലക്ഷ്മൺ ഉത്തേക്കറും ദേശീയ മാധ്യങ്ങളിൽ അടക്കം ചർച്ചയാകുന്നുണ്ട്. ഒരിക്കൽ വട പാവ് വിറ്റും തൂപ്പുകാരനായി ജോലി ചെയ്തും ഒക്കെ മുംബൈയിൽ വരുമാനം കണ്ടെത്തിയിരുന്നയാളാണ് ഛാവ പോലെയൊരു സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എന്ന് പലർക്കും വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ്.
മഹാരാഷ്ട്രയിൽ ജനിച്ചു വളർന്ന, ഉത്തേക്കറിന് സിനിമയിൽ ഗോഡ്ഫാദർ ആരും ഉണ്ടായിരുന്നില്ല. സിനിമയോടുള്ള അഭിനിവേശം അദ്ദേഹത്തെ മുംബൈയിലെത്തിച്ചു. എന്നാൽ അവിടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അദ്ദേഹം പാടുപെട്ടു. വടാപാവ് വിറ്റ് സമ്പാദിക്കാൻ ആരംഭിച്ച അദ്ദേഹം സ്റ്റുഡിയോകളിൽ തറ തുടക്കുന്ന ജോലിയടക്കം ചെയ്തു.
സ്റ്റുഡിയോകളിൽ ജോലിക്കിടെ അയാൾ സിനിമകൾ ഷൂട്ട് ചെയ്യുന്നത് നിരീക്ഷിച്ചു. ചുറ്റും നടക്കുന്ന പ്രക്രിയകൾ അയാൾ പഠിച്ചെടുത്തു. അദ്ദേഹത്തിൻ്റെ സ്ഥിരോത്സാഹം ഒടുവിൽ അദ്ദേഹത്തെ ഛായാഗ്രഹണത്തിലേക്ക് നയിച്ചു. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അദ്ദേഹം നിരവധി ശ്രദ്ധേയമായ സിനിമകളിൽ പ്രവർത്തിക്കാനും ഉത്തേക്കറിന് ഇതിലൂടെ സാധിച്ചു.
ALSO READ; 13-ാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിന് ഭാസ്കർ ‘ലക്കി’ തന്നെ; അപൂർവ റെക്കോർഡുമായി ദുൽഖർ സൽമാൻ
‘ലൂക്കാ ചുപ്പി’ (2019), ‘മിമി’ (2021) എന്നീ ചിത്രങ്ങളിലൂടെയാണ് ഉത്തേക്കർ ബോളിവുഡിലും പുറത്തും അറിയപ്പെടാൻ തുടങ്ങിയത്. കരൺ ജോഹർ, രാജ്കുമാർ ഹിരാനിയോ, സഞ്ജയ് ലീല ബൻസാലി എന്നിവർക്കൊക്കെ ഒപ്പം ഹിറ്റ് ബ്ലോക്ക്ബ്ലസ്റ്റർ സംവിധായരുടെയൊക്കെ നിരയിലേക്ക് അദ്ദേഹം നടന്നു കയറി. സംവിധാനം ചെയ്ത ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 2025 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഛാവ തന്നെയാണ്.
സംവിധായകനാകുന്നതിന് മുമ്പ്, ലക്ഷ്മൺ ഖന്ന ആൻഡ് അയ്യർ, ബ്ലൂ, ഇംഗ്ലീഷ് വിംഗ്ലീഷ്, ഡിയർ സിന്ദഗി, ഹിന്ദി മീഡിയം, 102 നോട്ട് ഔട്ട് തുടങ്ങിയ ചിത്രങ്ങളിലാണ് ഛായാഗ്രാഹകനായി ഉത്തേക്കർ പ്രവർത്തിച്ചത്. വടാപാവ് വിറ്റു നടന്നയാൾ 500 കോടി ക്ലബ്ബിലെത്തിയ കഥ സാമൂഹികമാധ്യമങ്ങളിൽ അടക്കം വൈറലാവുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

