തുടർച്ചയായുള്ള തോൽവികൾ; ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർക്ക് നാണക്കേടിന്റെ റെക്കോർഡ്

മാഞ്ചസ്റ്ററിൽ നടന്ന ടി 20 മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ നായകൻ ശ്രേയസ് അയ്യരുടെ പേരിൽ നാണക്കേടിന്റെ റെക്കോർഡ്. നയിച്ച ആദ്യ നാലു ടി 20 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയം കൈവരിക്കാതിരുന്ന ആദ്യ ഇന്ത്യൻ നായകൻ എന്ന ചീത്തപ്പേരാണ് അയ്യരുടെ പേരിൽ ആയത്. ഇതിനു മുൻപ് ഇന്ത്യയെ നയിച്ച ഏഴു നായകന്മാരും ആദ്യ നാലു മത്സരങ്ങളിൽ ഒരു വിജയം എങ്കിലും കരസ്ഥമാക്കിയിരുന്നു.

Also read: പരാജയം തുടർക്കഥ: ഇംഗ്ലണ്ടിനെതിരായ ടി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

ലോകകിരീടം സ്വന്തമാക്കിയ സൂര്യകുമാർ യാദവിന് പകരക്കാരനായി ഇന്ത്യയുടെ ചുമതല ഏറ്റെടുത്ത അയ്യർ തന്റെ നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ അയർലാൻഡിനോട് 2-0 നു പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന രണ്ടാം മത്സരത്തിലാണ് ഇന്നലെ ഇന്ത്യ ഇംഗ്ലണ്ടിനോട് നാല് വിക്കറ്റുകൾക്ക് പരാജയപ്പെട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ190/7 എന്ന മികച്ച സ്കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലേ തകർച്ചക്ക് ശേഷം 19 ആം ഓവറിൽ വിജയലക്ഷ്യം മറികടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News