അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ്, പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിര, എന്നിട്ടും വൻ പരാജയം; ബാധ്യത തീർക്കാൻ നിർമാതാവ് ഓഫീസ് വിറ്റു?

അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ്, പൃഥ്വിരാജ് എന്നിവർ മുഖ്യ കഥാപാത്രങ്ങളിൽ എത്തിയ ബോളിവുഡ് ചിത്രമായിരുന്നു ബഡേ മിയാൻ ഛോട്ടേ മിയാൻ. എന്നാൽ ചിത്രം ബോക്സ്ഓഫീസിൽ വൻ പരാജയമായിരുന്നു.ഈ പരാജയത്തോടെ സിനിമയുടെ നിർമാതാവായ വാഷു ഭഗ്നാനി കടം വീട്ടാൻ
ഓഫീസ് വിറ്റെന്നാണ് വരുന്ന വിവരങ്ങൾ.

ALSO READ: നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; പ്രോടെം സ്പീക്കർ പാനല്‍ പ്രതിപക്ഷം നിരസിച്ചു

350 കോടി രൂപയായിരുന്നു ബഡേ മിയാൻ ഛോട്ടേ മിയാന്റെ ബഡ്ജറ്റ്. എന്നാൽ ബോക്സോഫീസിൽ ചിത്രത്തിന് ലഭിച്ചത് 59.17 കോടി രൂപ മാത്രമാണ്. ചിത്രത്തിനായി അക്ഷയ് കുമാർ 100 കോടിയും ടൈ​ഗർ ഷ്റോഫ് 40 കോടിയുമാണ് പ്രതിഫലം വാങ്ങിയത് എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

സാമ്പത്തിക നഷ്ടത്തെ തുടർന്ന് വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റർടെയ്ൻമെന്റ് കമ്പനി തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന നടപടികൾ സ്വീകരിച്ചിരുന്നു. ഏകദേശം 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടതായിട്ടാണ് റിപ്പോർട്ട് .

ALSO READ: ജീവനക്കാരെ സംരക്ഷിക്കുന്ന നടപടിയുടെ ഭാഗമാണ് ജീവാനന്ദം പദ്ധതി, പൊതുമേഖലയിലും സഹകരണ മേഖലയിലും ഉള്ളവർക്ക് സർക്കാർ ഗ്യാരണ്ടിയിൽ ആനുകൂല്യങ്ങൾ കിട്ടും:മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News