വില്ലനായി പൃഥ്വിരാജ്, അക്ഷയ്-ടൈഗര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’; ട്രെയിലര്‍ പുറത്തിറങ്ങി

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈഗര്‍ ഷ്രോഫിനും ഒപ്പം മലയാളത്തിന്റെ അഭിമാനം പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വില്ലനായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ചൊവ്വാഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.

അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണ്, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. ട്രെയിലര്‍ ചൊവ്വാഴ്ച മുംബൈയിലാണ് ലോഞ്ച് ചെയ്തത് ഏപ്രില്‍ 20ന് ഈദ് റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അലി അബ്ബാസ് സഫറും ആദിത്യ ബസുവുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുണ്ട്.

Also Read: ആരോഗ്യത്തിന് ‘മധുരം’ കൂട്ടാന്‍ ഭക്ഷണത്തില്‍ മധുരം കുറയ്ക്കാം

300 കോടിയിലധികം ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എഫ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News