ബാഡ്ജ് ഓഫ് ഓണറും കമന്റേഷന്‍ ഡിസ്‌ക്കും 321 പേര്‍ക്ക്; വിതരണം ചൊവ്വാഴ്ച ഡി.ജി.പി നിര്‍വഹിക്കും

പൊലീസിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ചൊവ്വാഴ്ച ബാഡ്ജ് ഓഫ് ഓണറും കമന്റേഷന്‍ ഡിസ്‌ക്കും വിതരണം ചെയ്യും. രാവിലെ 11.30ന് തിരുവനന്തപുരത്ത് തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലാണ് ചടങ്ങ്.

ALSO READ:സംസ്ഥാനത്ത് നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കും; 200 കോടി സമാഹരിക്കുമെന്ന് പ്രതീക്ഷ

കേസന്വേഷണം, ക്രമസമാധാനപാലനം, രഹസ്യ വിവരശേഖരണം, സോഷ്യല്‍ പൊലീസിംഗ്, പരിശീലനം, ടെലികമ്മ്യൂണിക്കേഷന്‍, ഫോറന്‍സിക് സയന്‍സ്, വിരലടയാളശേഖരണം, ബോധവത്ക്കരണം മുതലായ മേഖലകളിലെ കഴിവ് പരിഗണിച്ചാണ് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുന്നത്. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍പ്പെട്ട 19 പേര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കും. 271 പേര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കുക.

ALSO READ:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 46,360 രൂപയായി

ആംഡ് പൊലീസ് ബറ്റാലിയനിലെ വിവിധ മേഖലകളിലെ പ്രകടനത്തില്‍ മികച്ചു നില്‍ക്കുന്നവര്‍ക്കാണ് കമന്റേഷന്‍ ഡിസ്‌ക്ക് നല്‍കുന്നത്. 50 പേരാണ് ഇത്തവണ കമന്റേഷന്‍ ഡിസ്‌ക്കിന് അര്‍ഹത നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here