ബാഹുബലി ചിത്രീകരിച്ചത് ഏറെ കഷ്ട്ടപ്പെട്ടും, കടമെടുത്തും; നടൻ റാണാ ദ​ഗ്ഗുബട്ടി

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരിക്കുന്ന സമയത്ത് നിർമാതാക്കളുടെ ബു​ദ്ധിമുട്ടും മാനസിക സംഘർഷവും എത്രമാത്രമായിരുന്നെന്ന് വിശദീകരിച്ച് ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തിയ നടൻ റാണാ ദ​ഗ്ഗുബട്ടി. പൽവാൽ ദേവൻ എന്ന കഥാപാത്രത്തേയാണ് ചിത്രത്തിൽ റാണ അവതരിപ്പിച്ചത്. നിർമ്മാതാക്കൾ അവരുടെ സ്വന്തം വീടും വസ്തുവകകളും ബാങ്കിൽ പണയം വെയ്ക്കുകയാണ് ചെയ്തിരുന്നത്. ബാഹുബലിയുടെ കാര്യമെടുത്താൽ 400 കോടി രൂപ 24 മുതൽ 28 ശതമാനം വരെ പലിശയ്ക്കെടുത്താണ് നിർമിച്ചതെന്നും റാണ വ്യക്തമാക്കി.

“180 കോടി രൂപ അഞ്ചര വർഷത്തേക്ക് 24 ശതമാനം പലിശയ്ക്ക് വാങ്ങിയാണ് ബാഹുബലിയുടെ ആദ്യഭാ​ഗം നിർമിച്ചത്. ബാഹുബലിയുടെ ഒന്നാംഭാഗത്തിന്‍റെ നിർമാണം വലിയൊരു പോരാട്ടമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ചിലരം​ഗങ്ങളും ഒന്നാം ഭാ​ഗത്തിനൊപ്പം ചിത്രീകരിച്ചിരുന്നു. ബാഹുബലി പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ഇപ്പോഴും അറിയില്ല”. റാണ പറഞ്ഞു. പൽവാൽ ദേവൻ എന്ന കഥാപാത്രത്തേയാണ് ചിത്രത്തിൽ റാണ അവതരിപ്പിച്ചത്.

2015-ൽ ഇന്ത്യൻ ബോക്സോഫീസിൽ ചലനങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു ബാഹുബലി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യമുയർത്തിയാണ് ആദ്യഭാ​ഗം അവസാനിച്ചത്. ഈ ചോദ്യം തന്നെയായിരുന്നു രണ്ടാം ഭാ​ഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ആക്കംകൂട്ടിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe