
പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ രചിച്ച ചരിത്രത്തെ കൈപ്പിടിച്ചു നടത്തിയ ഒരാൾ തോപ്പിൽഭാസി എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം പ്രശസ്ത ചലച്ചിത്രകാരൻ ടിവി ചന്ദ്രനാണ് പ്രകാശനം ചെയ്തത്.
ചരിത്രത്തെ കൈപിടിച്ചു നടത്തിയ തോപ്പിൽ ഭാസിയുടെ ജീവിതരേഖയും ജീവിതത്തിലെ അപൂർവ്വ ചിത്രങ്ങളും ഉൾപ്പെടുന്നതാണ് പുസ്തകം. ചലച്ചിത്രകാരൻ ടിവി ചന്ദ്രൻ പ്രകാശനം ചെയ്ത പുസ്തകം തോപ്പിൽഭാസിയുടെ മകൾ മാല തോപ്പിൽ ഏറ്റുവാങ്ങി.
Also Read: അന്‍വര്‍ഷാ പാലോടിന്റെ ‘ഇന്ത്യന്‍ ഭരണഘടനയും ഭരണ സംവിധാനവും’ പ്രകാശനം ചെയ്തു
ഭാരത് ഭവനിൽ നടന്ന പരിപാടിയിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഡോ. പ്രമോദ് പയ്യന്നൂർ, ഡോ. കെ എസ് രവികുമാർ തുടങ്ങിയവരും പങ്കെടുത്തു.
‘മനസ്സ് ശുദ്ധമാണെങ്കിൽ ഏത് വയസ്സിലും എഴുതാം’; ടി പത്മനാഭൻ
മനസ്സ് ശുദ്ധമാണെങ്കിൽ ഏത് വയസ്സിലും എഴുതാം എന്ന് കഥാകാരൻ ടി പത്മനാഭൻ. ടി പത്മനാഭൻ എഴുതിയ കരുവന്നൂർ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് പരാമർശം. സ്പീക്കർ എ എൻ ഷംസിർ പുസ്തകം പ്രകാശനം ചെയ്തു. എം സ്വരാജ് പുസ്ത്കം ഏറ്റുവാങ്ങി.
എഴുത്തിൻ്റെ കുലപതി ടി പത്മനാഭൻ തൻ്റെ തൊണ്ണൂറ്റിയാറാം വയസ്സിൽ എഴുതിയ പുസ്തമാണ് കരുവന്നൂർ. പുസ്തക പ്രകാശനം കോഴിക്കോട് നടന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു. എം സ്വരാജ് പുസ്ത്കം ഏറ്റുവാങ്ങി. തന്നെ ഏറെ സ്വാധീനിച്ച കഥാകാരൻ ആണ് ടി പത്മനാഭൻ എന്നും ഇണങ്ങിയും പിണങ്ങിയും കാൽനൂറ്റാണ്ടിൻ്റെ ബന്ധമാണെന്നും സ്പീക്കർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

