
നിരവധി കള്ളനോട്ട് കേസിലെ പ്രതിയും കള്ളനോട്ട് കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ കഴിയവേ വീണ്ടും കള്ളനോട്ടുമായി പിടിയിലായ പത്തനാപുരം, പാതിരിക്കൽ, ആനക്കുഴി പുത്തൻ വീട്ടിൽ, അബ്ദുൽ മജീദിന് (59 വയസ്സ് ) ഹൈക്കോടതിയിൽ നിന്ന് അനുവദിച്ച ജാമ്യം റദ്ദ് ചെയ്തു . റദ്ദ് ചെയ്തുകൊണ്ട് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് പി എൻ വിനോദ് ഉത്തരവായി.
അഞ്ചാലുംമൂട്, തൃക്കടവൂർ പ്രദേശങ്ങളിൽ 500 രൂപ കള്ളനോട്ട് വിനിമയം ചെയ്യവെ അഞ്ചാലുംമൂട് പോലീസ് പിടികൂടി രജിസ്റ്റർ ചെയ്ത് കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ ജില്ലാ കോടതി 15 വർഷം കഠിന തടവിന് ശിക്ഷിച്ച പ്രതി ഹൈക്കോടതിയിൽ നിന്നുള്ള അപ്പീൽ ജാമ്യത്തിൽ കഴിയുകയായിരുന്നു.
ALSO READ: ഡി സി സി ജന.സെക്രട്ടറിക്കൊപ്പം സമരം ചെയ്തയാള്‍ കഞ്ചാവുമായി പിടിയില്‍
ജാമ്യത്തിൽ കഴിഞ്ഞിരുന്ന പ്രതിയെ വീണ്ടും 500 രൂപയുടെ 11 കള്ളനോട്ടുകളുമായി ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്യുകയും ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ കിളിമാനൂരിലെ വിവിധ കടകളിൽ 500 രൂപയുടെ കള്ളനോട്ട് മാറാൻ എത്തവേ കിളിമാനൂർ പോലീസ് പിടികൂടികയായിരുന്നു. പ്രതിയുടെ കൈവശത്ത് നിന്ന് 500 രൂപയുടെ 18 വ്യാജ നോട്ടുകൾ കണ്ടെടുക്കുകയും ചെയ്തു.
പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ജാമ്യം റദ്ദാക്കാനായി പ്രോസിക്യൂഷൻ മുഖേന കോടതിയിൽ ഹർജി സമർപ്പിക്കുകയും വിശദമായ വാദം കേട്ട കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ.ജി.മുണ്ടയ്ക്കൽ ഹാജരായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

