അമ്മയുടേത് നിസാര ശസ്ത്രക്രിയ്യയെന്ന്; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ദില്ലി കോടതി

umar khalid

ദില്ലി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ദില്ലി കോടതി. അമ്മയുടെ ശസ്ത്രക്രിയയ്ക്കും, അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും വേണ്ടി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ആവശ്യപ്പെട്ടത്. എന്നാൽ അമ്മയുടേത് നിസാര ശാസ്ത്ര ക്രിയയാണെന്നും പരിചരണത്തിന് പിതാവും സഹോദരിയുമുണ്ടെന്ന് ദില്ലി പൊലീസിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു.

അമ്മാവൻ അടുത്ത ബന്ധുവല്ലെന്നും ജാമ്യം നൽകേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ദിവസം യു എ പി എ കേസുകളിൽ പോലും ജാമ്യം അവകാശമാണെന്ന രീതിയിൽ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് പരാമർശം നടത്തിയ സാഹചര്യത്തിൽ കൂടിയാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

Also read: ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണം, കുംഭമേള വൈറൽ താരം മധ്യപ്രദേശ് ഹൈക്കോടതിയിൽ

പ്രതിയെ ദീർഘനേരം വിചാരണയ്ക്ക് മുമ്പ് തടങ്കലിൽ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. ജൂൺ രണ്ടിന് നടക്കാനിരിക്കുന്ന ഉമർ ഖാലിദിൻ്റെ അമ്മയുടെ ശസ്ത്രക്രയയ്ക്ക് മുന്നേയും ശേഷവും പരിചരിക്കുന്നതിനായാണ് ജാമ്യാപേക്ഷ നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News