
പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം. സുപ്രീം കോടതിയാണ് ജയചന്ദ്രന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
25000 രൂപയുടെ വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. നാലു വയസ്സുകാരിയെ പീഡിപ്പിച്ച പരാതിയില്‍ കോഴിക്കോട് കസബ പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നേരത്തെ കേരള ഹൈക്കോടതി ഇയാളുടെ ജാമ്യപേക്ഷ തള്ളിയിരുന്നു.
വിളിച്ചാല്‍ ഹാജരാകണമെന്നും ജയചന്ദ്രന് കോടതി നിര്‍ദേശം നല്‍കി. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസ് അന്വേഷണഘട്ടത്തിൽ ആയതിനാൽ മറ്റ് നിരീക്ഷണങ്ങൾ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെന്ന് കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകൻ വ്യക്തമാക്കി.
കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്നും കൂട്ടിക്കല്‍ ജയചന്ദ്രന് നിര്‍ദ്ദേശം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here