കൂടുതൽ മൈലേജും മോഹവിലയും; ബജാജിന്റെ ചേതക് ഇ വി വാങ്ങാൻ ഇനി കാരണങ്ങൾ ഏറെ…!

ഇലക്ട്രിക്ക് സ്കൂട്ടർ രംഗത്ത് ബജാജ് ചേതക് സ്ഥാനം പിടിക്കാൻ അധികം സമയമൊന്നും എടുത്തില്ല. വേറിട്ട സ്റ്റൈലും ഫീച്ചറുകളും കൊണ്ട് അവതരിപ്പിച്ച് കുറച്ച് നാളുകൾ കൊണ്ട് തന്നെ ഇ വികളുടെ ഇടയിൽ മോശമല്ലാത്ത ഒരു സ്ഥാനം ചേതക് പിടിച്ചെടുത്ത് കഴിഞ്ഞു. വെറുതെയങ്ങ് ഇടം പിടിക്കുകയല്ല, അടിക്കടി പുതിയ വേരിയന്റുകൾ പുറത്തിറക്കാനും ചേതക് മറക്കാറില്ല. ചേതക് ബ്ലൂ 3202 എന്ന പുതിയ വേരിയന്റ് ആണ് ഇപ്പോൾ ചേതക് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇത് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

Also Read: നെഞ്ചെരിച്ചിലിനെ പേടിച്ച് പല ഭക്ഷണങ്ങളും ഉപേക്ഷിക്കുകയാണോ…? ഇനി അത് വേണ്ട; പരിഹാരം വീട്ടിൽ തന്നെയുണ്ട്..!

2901, അർബേൻ വേരിയൻ്റുകൾക്ക് ഇടയിലായാണ് ഈ പുതിയ വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1.15 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 137 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചേതക് ഇവിയുടെ അർബൻ വേരിയൻ്റിനേക്കാൾ 8,000 രൂപയോളം വില പുതിയ വേരിയന്റിന് കുറവാണെന്നതും ആളുകളെ ഇതിലേക്ക് ആകർഷിക്കുന്ന ഒരു സവിശേഷതയാണ്. ബ്രൂക്ലിൻ ബ്ലാക്ക്, സൈബർ വൈറ്റ്, ഇൻഡിഗോ മെറ്റാലിക്, മാറ്റ് കോർസ് ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലും ബജാജ് ചേതക് ബ്ലൂ 3202 ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News