പുതിയ മാറ്റങ്ങളുമായി ചേതക് ഇവി വിപണിയിൽ

ബജാജ് ഓട്ടോ 2024 ചേതക് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിനെ ജനുവരി അഞ്ചിന് വിപണിയിൽ അവതരിപ്പിക്കും. ഫീച്ചർ ലിസ്റ്റിലും മെക്കാനിക്കലുകളിലും കൂടുതൽ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച സൂചനകൾ നൽകുന്ന ടീസർ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു.

അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന മോഡലിന്റെ ടോപ്പ് എൻഡ് പതിപ്പിനെയാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത് .എൻട്രി ലെവൽ അർബൻ ട്രിമ്മിനെക്കാൾ മികച്ചതാക്കാനായി വരാനിരിക്കുന്ന പ്രീമിയം പതിപ്പ് ഒരു പുതിയ TFT സ്‌ക്രീൻ, വലിയ ബാറ്ററി പായ്ക്ക്, ഉയർന്ന വേഗത എന്നിവയുമായി എത്തും. ചേതക്കിന്റെ ഈ വേരിയന്റിന് 73 കിലോമീറ്റർ വേഗതയുണ്ടാകും, ഇക്കോ, സ്‌പോർട് എന്നിങ്ങനെ രണ്ട് മോഡുകളിൽ വരുമെന്നും സൂചനയുണ്ട്.

2024 ബജാജ് ചേതക് പ്രീമിയം ഇ-സ്കൂട്ടറിൽ മുമ്പ് ലഭ്യമായ എൽസിഡി കൺസോളിന് പകരമായി പുതിയ 7 ഇഞ്ച് TFT സ്‌ക്രീൻ വരുന്നത് ശരിക്കും മികച്ച തീരുമാനമായിരിക്കും. റൗണ്ട് എൽസിഡി യൂണിറ്റ് അർബൻ വേരിയന്റിൽ തുടർന്നും ലഭ്യമാകുമെങ്കിലും പുതിയ ഡാഷ്‌ബോർഡിന്റെ ഫലമായി പ്രീമിയം ട്രിമ്മിന് കൂടുതൽ സവിശേഷതകൾ ലഭിക്കും.

പുതിയ 2024 ചേതക് ഇവിയിൽ ഹിൽ ഹോൾഡ്, റിവേഴ്സ് മോഡ്, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, ബ്ലൂടൂത്ത് ആപ്പ് കണക്റ്റിവിറ്റി എന്നിവ ഉണ്ടായിരിക്കും.ഈ സംവിധാനത്തിലൂടെ റൈഡർക്ക് കോളുകൾ സ്വീകരിക്കാനും നിരസിക്കാനും മ്യൂസിക് പ്ലേ ചെയ്യാനും ആപ്പ് അടിസ്ഥാനമാക്കിയുള്ള ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉപയോഗിക്കാനും കഴിയും.

ALSO READ: സുസ്ഥിര വികസനത്തില്‍ കേരളം ഏറ്റവും മികച്ചതെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

മിക്ക പ്രീമിയം ഇ-സ്‌കൂട്ടറുകളിലും സ്റ്റാൻഡേർഡ് ആയി മാറിക്കൊണ്ടിരിക്കുന്ന സവിശേഷതയായ ഡിസ്‌പ്ലേ തീം മാറ്റാനുള്ള ഓപ്ഷനും റൈഡർക്ക് ലഭിക്കും. റിമോട്ട് ഇമോബിലൈസേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ പുതിയ സ്‌ക്രീൻ സമന്വയിപ്പിക്കുന്നു

ബജാജ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ അണ്ടർസീറ്റ് സ്റ്റോറേജ് 18 ലിറ്ററിൽ നിന്ന് 21 ലിറ്ററായി ഉയർത്താനും സാധ്യതയുണ്ട്. 2024 മോഡൽ ഇവിയുടെ പ്രീമിയം പതിപ്പിന് ഒരു വലിയ 3.2 kWh ബാറ്ററി പാക്ക് ലഭിക്കുമെന്നാണ് വിവരം. ഇത് ഒറ്റ ചാർജിൽ 126 കിലോമീറ്റർ (IDC) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 108 കിലോമീറ്റർ റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ചെയ്യുന്ന അർബൻ വേരിയന്റിനെ അപേക്ഷിച്ച് ഇത് ഗണ്യമായ വർധനവാണ്.

നിലവിൽ ഒരു സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജാവുന്ന വാഹനം വലിയ ബാറ്ററി പായ്ക്കിന്റെ വരവോടെ ചാർജിംഗ് സമയവും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുത്തൻ ചേതക് ഇവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 63 കിലോമീറ്ററിൽ നിന്ന് 73 കിലോമീറ്ററായി ഉയരുമെന്നു സൂചനയും കമ്പനി നൽകുന്നുണ്ട്.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തുവാൻ കമ്മീഷന്‍ സംസ്ഥാനങ്ങളിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News