സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് വര്‍ധിപ്പിച്ചു; ആകര്‍ഷകമായ മാറ്റങ്ങളുമായി ബജാജ് ഫിനാന്‍സ്

ബജാജ് ഫിനാന്‍സ് ലിമിറ്റഡ് സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. എല്ലാ തവണ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ പലിശ നിരക്കുകള്‍ ഈ മാസം മൂന്ന് മുതല്‍ നിലവില്‍ വന്നു. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കിലാണ് ഏറ്റവും വലിയ വര്‍ധന. 25 മുതല്‍ 35 മാസം വരെയുള്ള സ്ഥിനിക്ഷേപങ്ങള്‍ക്ക് 60 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. മുതിര്‍ന്ന പൗരന്‍മാരുടെ 18 മുതല്‍ 24 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 40 ബേസിസ് പോയിന്റും വര്‍ധിപ്പിച്ചുണ്ട്.

ALSO READ: ‘നാദാപുരം ലീഗ് കേന്ദ്രത്തിലെ സ്ഫോടനം: പൊലീസ് സമഗ്ര അന്വേഷണം നടത്തണം’; എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി

അതേസമയം അറുപത് വയസിന് താഴെയുള്ളവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 25 മുതല്‍ 35 മാസം വരെയുള്ള ഇത്തരം നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 45 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. 18 മുതല്‍ 22 മാസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 40 ബേസിസ് പോയിന്റും 30 മുതല്‍ 33 മാസം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 35 ബേസിസ് പോയിന്റും വര്‍ധിപ്പിച്ചിട്ടുണ്ട്. 42 മാസങ്ങള്‍ വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുളള പലിശ നിരക്കിലും ആകര്‍ഷകമായ വര്‍ധന വരുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 42 മാസങ്ങള്‍ വരെയുള്ള സ്ഥിരനിക്ഷേപത്തിന് 8.85% എന്ന ഏറ്റവും ഉയര്‍ന്ന നിരക്ക് തുടര്‍ന്നും ലഭിക്കും. അറുപത് വയസിന് താഴെയുള്ളവരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 8.60%മാണ് വാര്‍ഷിക പലിശ.

ALSO READ: പക്ഷാഘാതം കേള്‍വിയെ ബാധിച്ചു; ശുഭയ്ക്ക് താങ്ങായി ‘സമ’ത്തിന്റെ സ്‌നേഹ സമ്മാനം!

സ്ഥിരത ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കുള്ള ആകര്‍ഷകമായ മാറ്റങ്ങളാണ് ബജാജ് ഫിനാന്‍സ് കൊണ്ടു വന്നിരിക്കുന്നതെന്ന് ബജാജ് ഫിനാന്‍സ് സ്ഥിര നിക്ഷേപ വിഭാഗം തലവന്‍ സച്ചിന്‍ സിക്ക അറിയിച്ചു.രാജ്യത്ത് ഏറ്റവും അധികം നിക്ഷേപമുള്ള നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് ബജാജ് ഫിനാന്‍സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60,000 കോടിയുടെ നിക്ഷേപമാണ് ബജാജ് ഫിനാന്‍സ് സ്വീകരിച്ചത്.

ALSO READ:  ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗോവിന്ദൻ മാസ്റ്റർ

2023 ഡിസംബര്‍ 31 വരെയുള്ള കണക്ക് അനുസരിച്ച് 49.19 മില്യണ്‍ ഉപഭോക്താക്കള്‍ ബജാജ് ഫിനാന്‍സിന്റെ ഡിജിറ്റല്‍ ആപ് ആയ ബജാജ് ഫിന്‍സര്‍വ് ഉപയോഗിക്കുന്നുണ്ട്. ബജാജ് ഫിന്‍സര്‍വിന്റെ കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത, നിക്ഷേപം സ്വീകരിക്കുന്ന നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് ബജാജ് ഫിനാന്‍സ് ലിമിറ്റഡ്. എന്‍ബിഎഫ്‌സി നിക്ഷേപ ക്രഡിറ്റ് കമ്പനി( NBFC-ICC) എന്ന ക്‌ളാസിഫിക്കേഷനാണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്. കുടുതല്‍ അറിയാന്‍ www.bajajfinserv.in സന്ദര്‍ശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News