മംഗളൂരുവില്‍ ഹോളി ആഘോഷത്തിനിടെ ബജ്രംഗദള്‍ ആക്രമണം

മംഗളൂരുവില്‍ ഹോളി ആഘോഷത്തിനിടെ ബജ്രംഗദള്‍ ആക്രമണം. വ്യത്യസ്ത മതത്തില്‍പ്പെട്ട സ്ത്രീകളും പുരുഷന്‍മാരും ആഘോഷം നടത്തിയെന്നാരോപിച്ചാണ് അക്രമം. ബജ്രംഗദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച മംഗളൂരു മാറോളിയില്‍ രംഗ് ദേ ബര്‍സ എന്ന പേരില്‍ നടത്തിയ ആഘോഷത്തിന് നേരെയാണ് ബജ്രംഗദള്‍ ആക്രമണം നടത്തിയത്. വ്യത്യസ്ത മതത്തില്‍പ്പെട്ട സ്ത്രീകളും പുരുഷന്‍മാരും നിറങ്ങള്‍ പൂശി ആഘോഷം നടത്തിയെന്നാരോപിച്ചാണ് അക്രമികള്‍ ഇരച്ചു കയറിയെത്തി പരിപാടി അലങ്കോലമാക്കിയത്.

പൊലീസ് അനുമതിയോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. അക്രമികള്‍ സംഘാടകരെയും പരിപാടിക്ക് എത്തിയവരെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പരിപാടിക്ക് വേണ്ടി തയ്യാറാക്കിയ ബാനറുകളും ഉപകരണങ്ങളും തകര്‍ത്തു. ബജ്രംഗദള്‍ പ്രവര്‍ത്തകരായ ഗണേഷ് ആട്ടാവര്‍, ജയ് പ്രശാന്ത്, ബാലചന്ദ്രന്‍, അക്ഷയ് ചിരാഗ്, മിഥുന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News