
തിരുവനന്തപുരത്ത് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടി പരുക്കേൽപ്പിച്ചു. തിരുവനന്തപുരം പോത്തൻകോട് ആണ് ക്രൂരമായ സംഭവം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടയിൽ ഷവർമ വെട്ടുന്ന കത്തിയെടുത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രകോപനം ആയത്. സംഭത്തിൽ പോത്തൻകോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബീമാപ്പള്ളി സ്വദേശികളായ രണ്ടു പേരാണ് ക്രൂരമായ അക്രമം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ENGLISH SUMMARY: A bakery owner and an employee were seriously injured in a brutal attack at Pothencode in Thiruvananthapuram. Police have launched an investigation into the incident.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

