സൂര്യയുടെ കങ്കുവ എന്റെ സിനിമ, അത് സംവിധാനം ചെയ്യേണ്ടിയിരുന്നത് ഞാനാണ്: വെളിപ്പെടുത്തലുമായി നടൻ ബാല

സൂര്യ നായകനാകുന്ന കങ്കുവ സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന് നടൻ ബാല. തന്റെ സഹോദരനാണ് ഇപ്പോള്‍ ആ സിനിമ സംവിധാനം ചെയ്യുന്നതെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് തനിക്കത് ചെയ്യാൻ സാധിക്കാതെ വന്നതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞു.

ALSO READ: ക്ളീൻ ഷേവിൽ വീണ്ടും പുതിയ മുഖവുമായി പൃഥ്വിരാജ്, കുടുംബത്തിനൊപ്പമുള ഓണചിത്രങ്ങൾക്ക് ഗംഭീര വരവേൽപ്പ്

ബാല പറഞ്ഞത്

ഞാന്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. സൂര്യ നായകനായ കങ്കുവ, എന്റെ സഹോദരനാണ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. തുടക്കത്തില്‍ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ്. പക്ഷെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന കാരണം തിരിച്ച് വന്നിരിക്കുകയാണ്. ഒരു സിനിമ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുകയാണ്.

ALSO READ: ഇവിടുത്തെ പൊളിറ്റിക്‌സിൽ നേരില്ല, അതുകൊണ്ട് അച്ഛനെ സിനിമയിൽ മാത്രം കാണാനാണ് ഇഷ്ടമെന്ന് ഗോകുൽ സുരേഷ്

മുന്പത്തെ പടത്തിലൊരു സംഗീത സംവിധായകനെ ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. അദ്ദേഹം ചെയ്ത ദ്രോഹം എന്റെ മനസില്‍ വലിയ സങ്കടമുണ്ടാക്കി. ആ സംഗീത സംവിധായകനെ നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. ഞാന്‍ ജീവിതത്തെക്കുറിച്ചല്ല പറയുന്നത്. പ്രൊഫഷണല്‍ കാര്യമാണ്. പ്രൊഫഷണല്‍ ജീവിതത്തിലായിരുന്നു ദ്രോഹം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News