ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ബാലചന്ദ്ര മേനോന്‍

balachandramenon

ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ . നടിയുടെ അഭിഭാഷകന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നാണ് ബാലചന്ദ്ര മേനോന്‍ പരാതിയിൽ പറയുന്നത്.വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണ് താനെന്ന് ബാലചന്ദ്ര മേനോന്‍ പരാതിയിൽ പറയുന്നു.

ALSO READ : നടിയുടെ ലൈംഗികാതിക്രമ പരാതി: കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരനെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയച്ചു

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് നടിയുടെ അഭിഭാഷകൻ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മൂന്നോളം ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു അഭിഭാഷകന്റെ ഭീഷണി. ഫോണ്‍ കോള്‍ എത്തിയത് ഭാര്യയുടെ നമ്പറില്‍ ആയിരുന്നു. സെപ്റ്റംബര്‍ 13 നായിരുന്നു കോൾ വന്നത്. തൊട്ടടുത്ത ദിവസം തന്നെ നടി തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുവെന്നും നടന്റെ പരാതിയില്‍ പറയുന്നു.അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍ വിവരങ്ങളടക്കമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News