
കൊലപാതകം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ തമിഴ്നാട്ടിൽ എത്തിയെന്ന് കണ്ടെത്തൽ. കോയമ്പത്തൂരിൽ നിന്ന് വഴിയാത്രക്കാരൻ്റെ ഫോൺ ഉപയോഗിച്ച ഭാര്യയെ വിളിച്ചതായും തെളിഞ്ഞു. ഈ നിർണായക വിവരം കണ്ടെത്തിയ കേരള പൊലീസാണ്. തിങ്കളാഴ്ച രാത്രി രക്ഷപ്പെട്ട ബാലമുരുകൻ, പിറ്റേ ദിവസം പുലർച്ചെ കേയമ്പത്തൂരിൽ എത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം ബാലമുരുകന് വഴിയരികിൽ വെച്ച് വിളിക്കാൻ ഫോൺ നൽകിയ ആളെ ക്യൂ ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിനു സമീപത്തുനിന്നും ബാലമുരുകൻ എന്ന കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന രൂക്ഷ വിമർശനങ്ങളും തെളിവുകളും പുരത്തുവന്ന സാഹചര്യത്തിലാണ് ഈ തെളിവുകൾ കേരള പൊലീസ് കണ്ടെത്തിയത്.
53 കേസുകളിലെ പ്രതിയായ ബാലമുരുഗൻ, തൃശൂരിൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് രക്ഷപ്പെട്ടത്. നവംബർ 3 രാത്രി പത്തരയോടെയാണ് സംഭവം. വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരവേയാണ് കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുഗൻ രക്ഷപ്പെട്ടത്. തമിഴ്നാട് കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പ്രതി രക്ഷപ്പെട്ടത്. ഒരു വർഷം മുൻപും സമാനമായ രീതിയിൽ ബാലമുരുകൻ ജയിൽ ചാടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

