
ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകത്തില്‍ വിചിത്ര മൊഴിയുമായി പ്രതി. കുഞ്ഞിനെ കൊന്നത് ഉള്‍വിളി തോന്നിയത് കൊണ്ടെന്ന് പ്രതി ഹരികുമാര്‍ പറഞ്ഞു. ഒപ്പം കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നും ഹരികുമാര്‍ പൊലീസിനോട് പറഞ്ഞു. അടിക്കടി പ്രതി മൊഴി മാറ്റുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. സഹോദരിയുമായി പ്രശ്‌നമുണ്ടെന്ന കഴിഞ്ഞദിവസം നല്‍കിയ മൊഴി ഇന്ന് പ്രതി നിഷേധിച്ചു. അതേസമയം പ്രതിയെ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വിരലടയാളം ശേഖരിക്കുന്നതിനായാണ് പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചത്.
ALSO READ: കോട്ടയം നഗരസഭയിലെ 211 കോടിയുടെ ക്രമക്കേട്; ഭരണസമിതിയിലെ ഭിന്നത പരസ്യമായി
അതേസമയം ബാലരാമപുരത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയത് പ്രതി ഹരികുമാര്‍ തന്നെയാണെന്നും അതിന്റെ കാരണം വ്യക്തമല്ലെന്നും റൂറല്‍ എസ്പി എസ് സുദര്‍ശനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും പ്രതി മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതി ഇപ്പോഴും പരസ്പരവിരുദ്ധമായി സംസാരിക്കുന്നത്. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഇതിലില്ല ഇയാള്‍ ഏഴ് വര്‍ഷത്തോളമായി മാനസിക രോഗത്തിന് ചികിത്സ തേടുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യമടക്കം എല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും എസ് പി പറഞ്ഞു.
ശാസ്ത്രീയ തെളിവുകള്‍ ഇനിയും ശേഖരിക്കണം. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ ശേഖരിക്കും. പ്രതി ഹരികുമാര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. ഇതിനുശേഷം മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുമെന്നും എസ് പി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here