ബാലസംഘം ബാപ്പുജി സ്മൃതി സദസ് സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലയിലെ നാലായിരത്തിലധികം വരുന്ന ബാലസംഘം യൂണിറ്റുകളിൽ ഗാന്ധിജയന്തി ദിനത്തിൽ ബാപ്പുജി സ്മൃതി സദസ്സുകൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പങ്കും ഗാന്ധിജി നയിച്ച സമരങ്ങളും എൻ സി ആർ ടി പഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റിയ ഗാന്ധിയെ കുറിച്ചുള്ള പാഠഭാഗങ്ങളും ഗാന്ധിജിയുടെ കൊലപാതകവും ബാലസംഘം കൂട്ടുകാർ യൂണിറ്റുകളിൽ ചർച്ച ചെയ്തു. ബാപ്പുജി സ്മൃതി സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനം ടൗൺ ഏരിയയിലെ അശോകപുരത്ത് പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഒക്ടോബർ 2 ന് ഉദ്ഘാടനം ചെയ്യ്തു. ഗാന്ധിജിയെ കുട്ടികൾ ഓർമിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ സമുഹത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്.

ALSO READ: യാചകനെന്ന് തെറ്റിദ്ധരിച്ച് യുവതി ഭിക്ഷ നൽകിയത് സ്റ്റൈൽ മന്നന്; യുവതിയെ ആശ്വസിപ്പിച്ച് രജനീകാന്ത്

ഗാന്ധിജിയെ കൊന്നതാണെന്ന് കുട്ടികൾക്കും എല്ലാവർക്കും ഒരു പോലെ പറയാനാകണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ എം ടി കുട്ടികളെ ഓർമിപ്പിച്ചു. ചടങ്ങിൽ ജില്ലാ ജോയിൻ കൺവീനർ ദാർബിക ദാസ് അദ്ധ്യക്ഷത വഹിച്ചു. ബാലസംഘം ടൗൺ ഏരിയാ സെക്രട്ടറി അമൃത് സ്വാഗതം പറഞ്ഞു. ഏരിയാ കൺവീനർ ടി.കെ സുനിൽ കുമാർ, ജില്ലാ കോ-ഓർഡിനേറ്റർ പി.ശ്രീദേവ് ,ജില്ലാ പ്രസിഡണ്ട് സി.അപർണ ,ഒ.എം ഭരധ്വാജ്, കെ.അശ്വന്ത്, കെ.ദാമോദരൻ എന്നിവർ സംസാരിച്ചു. ഇഷ നന്ദി പറഞ്ഞു.

ALSO READ: വികസന വ‍ഴിയില്‍ എറണാകുളം മെഡിക്കല്‍ കോളേജ്, പുതിയ മുപ്പത്തിയാറ് പദ്ധതികള്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News