
പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാനിലെ ഭീകര സംഘം എങ്ങനെ ട്രെയിൻ റാഞ്ചിയെന്നതായിരുന്നു ഇന്നലെ മുതലുള്ള പ്രധാന ചോദ്യം. ട്രെയിൻ ഓടിക്കൊണ്ടിരിക്കുകയാണോ, എല്ലാ കോച്ചുകളിലും സായുധ അംഗങ്ങളുണ്ടോ എന്നുതുടങ്ങിയ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതിനുള്ള മറുപടി ഭീകരസംഘമായ ബലൂച് ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ആക്രമിച്ച് ട്രെയിൻ റാഞ്ചുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
പര്‍വതപ്രദേശത്തെ റെയില്‍വേ ട്രാക്കിന്റെ ഒരു ഭാഗം ആദ്യം ബോംബെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരര്‍ ട്രെയിനിലേക്ക് ഇരച്ചുകയറി. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണിത്. ഇവിടെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ഈ ഭീകരസംഘടനയാണ്.
അതിര്‍ത്തി ജില്ലയിലെ ഒരു തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ വെച്ചായിരുന്നു ആക്രമണം. 1 മിനിറ്റ് 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍, യാത്രക്കാരെ പര്‍വതത്തിന് അഭിമുഖമാക്കി നിലത്ത് നിര്‍ത്തിയതായി കാണിക്കുന്നു. മാത്രമല്ല, തോക്കുകള്‍ പിടിച്ച് ഭീകരര്‍ അവരെ നിരീക്ഷിക്കുന്നുമുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍, ട്രെയിനില്‍ നിന്ന് 190 ബന്ദികളെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ സേനയ്ക്ക് കഴിഞ്ഞു. ചൊവ്വാഴ്ച മോചിതരായ യാത്രക്കാര്‍ മണിക്കൂറുകളോളം പര്‍വതപ്രദേശങ്ങളിലൂടെ നടന്ന് സുരക്ഷ ഉറപ്പാക്കുകയായിരുന്നു.
Please repost and share this Video as,
— Akshit Singh 🇮🇳 (@IndianSinghh) March 12, 2025
PAKISTAN ARMY doesn't want world to see this video of BLA hijacking Jaffar express train
Make sure it reaches to every Pakistani who believe they have lumber 1 army in the world
🔥🔥🔥🔥 pic.twitter.com/mOuvxGuvWJ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here