ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് അപകടം; രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

യുഎസിലെ ബാള്‍ട്ടിമോര്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ പറ്റാപ്‌സ്‌കോ നദിയില്‍ വീണ പിക്കപ്പ് ട്രക്കലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. ഇവര്‍ പാലത്തിലെ അറ്റകുറ്റപണി നടത്തിയിരുന്ന നിര്‍മാണ തൊഴിലാളികളാണ്. 35കാരനായ അലെസാന്‍ട്രോ ഹെര്‍നാണ്ടസ് ഫ്യൂണ്ടെസ്, 26കാരനായ ഡോര്‍ലിയന്‍ റോണിയല്‍ കാസ്റ്റിലോ ക്യാബറ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ALSO READ:  കീടനാശിനി കുടിച്ച് ആശുപത്രിയിലായ എംഡിഎംകെ എംപി മരിച്ചു

കപ്പലിടിച്ച് പാലം തകര്‍ന്ന് 35 മണിക്കൂറിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. അതേസമയം പ്രതികൂലമായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ മുങ്ങല്‍ വിദഗ്ദര്‍ക്ക് ദുഷ്‌കരമായിരിക്കുകയാണ്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം.

സോണാര്‍ വഴിയുള്ള പരിശോധനയില്‍ നദിയുടെ അടിത്തട്ടില്‍ ഇനി നിരവധി വാഹനങ്ങള്‍ ഉണ്ടെന്ന സൂചനയാണ് നല്‍കുന്നതെന്ന് അധികൃകര്‍ പറയുന്നു. നദിയില്‍ വീണ ആറോളം പേര്‍ പാലത്തിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നവരായിരുന്നു. മറ്റ് രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ALSO READ: മണിപ്പൂരില്‍ ഈസ്റ്റര്‍ അവധി പിന്‍വലിച്ച് സര്‍ക്കാര്‍; വിമര്‍ശനം ശക്തം

അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ഷിപ്പിനുള്ളില്‍ അപകടകാരണം സ്ഥിരീകരിക്കാനുള്ള തെരച്ചിലുകളും പരിശോധനകളും നടത്തുകയാണെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് ചെയര്‍ ജെന്നിഫര്‍ ഹോമെന്റി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News