ദീപാവലി; ദില്ലിയില്‍ പടക്ക നിരോധനം തുടരും

ദീപാവലിക്ക് ദില്ലിയിലുള്ള പടക്ക നിരോധനം തുടരും. നിരോധനം നീക്കണമെന്ന ബിജെപി എം പിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ദില്ലി സര്‍ക്കാരാണ് പടക്കത്തിന്റെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുള്ളത്. ദില്ലിയില്‍ ദീപാവലിക്കുള്ള പടക്ക നിരോധനം നീക്കണമെന്ന് മനോജ് തിവാരി എംപിയായിരുന്നു ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ വര്‍ഷവും ദില്ലിയില്‍ പടക്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും നിയന്ത്രിക്കുന്നതിനായി പടക്കങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പ്പന, പൊട്ടിക്കല്‍ എന്നിവ നിരോധിച്ചിരുന്നു. കഴിഞ്ഞ ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് 200 രൂപ മുതല്‍ 5000 രൂപ വരെ പിഴയും കൂടാതെ മൂന്ന് വര്‍ഷം തടവും പ്രഖ്യാപിച്ചിരുന്നു. ദീപാവലി ആഘോഷത്തിന് മുന്നോടിയായി എഎപി സര്‍ക്കാര്‍ ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നത് ഇത് മൂന്നാം വര്‍ഷമാണ്.

READ MORE:ലിബിയയെ തകര്‍ത്ത് ഡാനിയല്‍ കൊടുങ്കാറ്റ്; മരണം 5000 കവിഞ്ഞു

ശൈത്യകാല മലിനീകരണത്തെ ചെറുക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ പടക്കങ്ങളുടെ നിര്‍മ്മാണം, സംഭരണം, വില്‍പ്പന, പൊട്ടിക്കല്‍ എന്നിവ നിരോധിക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പ്രഖ്യാപിച്ചിരുന്നു. ശൈത്യകാലം അടുക്കുമ്പോള്‍ മലിനീകരണ തോത് ഉയര്‍ന്നു വരുമെന്ന പ്രതീക്ഷയിലാണ് പടക്കങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചതെന്നും ഇത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും എത്തിക്കാന്‍ ദില്ലി മലിനീകരണ നിയന്ത്രണ സമിതിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

READ MORE:നടി മീരാനന്ദന്‍ വിവാഹിതയാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News