
പൊറോട്ട പോലെ മലയാളികളുടെ ദേശീയ ഭക്ഷണമാണ് പഴംപൊരി. സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും പഴംപൊരിക്ക് ജനകീയ പരിവേഷമുണ്ട്. ചിലയിടങ്ങളില്‍ ഒരു പടികൂടി കടന്ന് പഴംപൊരി- ബീഫ് കോംബോ കൂടിയുണ്ട്.
എന്നാല്‍, ഇപ്പോള്‍ മൊരിഞ്ഞ പഴംപൊരിയുടെ പുരാണമല്ല, മറിച്ച് ഈ പലഹാരത്തിന്റെ പ്രധാന ചേരുവയായ പഴത്തിന്റെ അവസ്ഥ സംബന്ധിച്ചാണ് ചൂടേറിയ ചര്‍ച്ച. ഒരു മിന്നായം പോലെ കണ്ടു, നാട പോലെ കാണുന്നു തുടങ്ങിയ വിശേഷണങ്ങളാണ് പഴംപൊരിയിലെ പഴത്തെ സംബന്ധിച്ച് നെറ്റിസണ്‍സ് പറയുന്നത്. ടൈഗര്‍ ബിസ്‌കറ്റില്‍ ടൈഗര്‍ ഇല്ലാത്തതുപോലെ പഴംപൊരിയില്‍ ഇനി പഴമുണ്ടാകില്ലെന്ന് ചിലര്‍ പരിഭവിക്കുന്നു. ഇത് പഴംപൊരിയല്ല, മൈദപ്പൊരിയാണെന്ന് മറ്റു ചിലര്‍.
Read Also: ഇത് സാധാരണ ഉണ്ണിയപ്പം അല്ല, കിടിലൻ വെറൈറ്റി; പരീക്ഷിച്ചുനോക്കൂ
ഏത്തപ്പഴത്തിന് വില കൂടിയതാണ് പഴംപൊരി മെലിയാന്‍ കാരണം. പണ്ടൊക്കെ ഒരു പഴം നെടുകെചീന്തി രണ്ട് പഴംപൊരിയാണ് തയ്യാറാക്കുമായിരുന്നതെങ്കില്‍ അതൊക്കെ മാറിയിട്ട് കാലം കുറേയായി. ഒരു പഴത്തില്‍ നിന്ന് നിരവധി പഴംപൊരിയുണ്ടാക്കുന്നുണ്ട് നിലവില്‍. എന്നാല്‍, അത്തരം പഴംപൊരികളില്‍ പോലും പഴമില്ലായെന്നതാണ് പ്രശ്‌നം. വിവിധയിടങ്ങളില്‍ കിലോയ്ക്ക് 65നും 80നും ഇടയിലാണ് ഏത്തപ്പഴ വില. ഉഴുന്നിന് വില കൂടിയപ്പോള്‍ ഉഴുന്നുവടയുടെ ദ്വാരം വലുതായത് പോലെ സവാളയുടെ വിലക്കൂടുതലിനെ തുടര്‍ന്ന് ഉള്ളിവടക്കും ദ്വാരം വന്നതുപോലെയുള്ള ഗതിയാണോ പഴംപൊരിക്കെന്ന വേവലാതിയും ഭക്ഷണപ്രിയര്‍ക്കുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here