അനശ്വര രാജനും പ്രിയയും പ്രധാന വേഷത്തില്‍; ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക്, ടീസര്‍

ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി റീമേക്കായ യാറിയാന്‍ 2ന്റെ ടീസര്‍ പുറത്തിറങ്ങി. മനന്‍ ഭരദ്വാജ്, യോയോ ഹണി സിംഗ് എന്നിവരുടെ ഗാനങ്ങള്‍ ടീസറിനെ കൂടുതല്‍ ഭംഗി നല്‍കുന്നു. റൊമാന്റിക് കോമഡി ഡ്രാമ ഴോണറിലുള്ള ചിത്രം ടി സീരിസും ചേര്‍ന്നാണ് ആണ് നിര്‍മ്മിക്കുന്നത്.

രാധിക റാവുവും വിനയ് സപ്രുവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ വാരിന ഹുസൈന്‍, യാഷ് ദാസ് ഗുപ്ത, ദിവ്യ കുമാര്‍, പേള്‍ v. പുരി, മീസാന്‍ ജഫ്രി, ഉഷ സുബ്രഹ്‌മണ്യം സക്‌സേന എന്നിവരും പ്രധാന വേഷത്തില്‍ എത്തും.

സംഗീതം മനം ഭരദ്വാജ്, ഖലീഫ, യോയോ ഹണി സിങ് എന്നിവര്‍ നിര്‍വഹിക്കും. ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here