
സ്വന്തം ജീവൻ പോലും പണയപ്പെടുത്തി തന്റെ കുഞ്ഞിനെ മരണത്തിൽ നിന്നും രക്ഷിച്ച ഒരു അച്ഛന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. റെയിൽവേ ട്രാക്കിലേക്ക് വീണ ഒരു വയസ്സുകാരനായ കുഞ്ഞിനെ രക്ഷിക്കാൻ അച്ഛൻ ട്രാക്കിലേക്ക് ചാടിയിറങ്ങുകയായിരുന്നു. അച്ഛൻ കുഞ്ഞിനെ ചേർത്തു പിടിച്ച് ട്രാക്കിൽ കിടക്കുന്നതും, ട്രെയിൻ അവർക്ക് മുകളിലൂടെ വേഗത്തിൽ കടന്നുപോവുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാൻ കഴിയും. കുഞ്ഞും അച്ഛനും അബദ്ധത്തിൽ റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏപ്രിൽ 28-ന് ആണ് സംഭവം. ഭൈരബ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആരെയും ഞെട്ടിക്കുന്ന കാര്യം നടന്നത്. ട്രെയിൻ സ്റ്റേഷനിൽ നിന്നും നീങ്ങി തുടങ്ങിയതിന് ശേഷമാണു കുഞ്ഞുമായി ആ അച്ഛൻ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചത്. ഇതിനിടെ കുഞ്ഞ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള ഇടുങ്ങിയ വിടവിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ അച്ഛൻ താഴേക്ക് ചാടി കുഞ്ഞിനെ ചേർത്തുപിടിച്ച് ട്രാക്കിനോട് ചേർന്ന് കിടന്നു.
ഇവർക്കു മുകളിലൂടെ ട്രെയിൻ കടന്നുപോയ ഉടൻ തന്നെ ഓടിക്കൂടിയ യാത്രക്കാർ ഇരുവരെയും പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചു കയറ്റി. ഒരു സ്ത്രീ വേഗത്തിൽ കുട്ടിയെ വാങ്ങി നേഞ്ചോട് ചേർക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
Dramatic video from a railway station in Bangladesh shows a father shielding his infant underneath a moving train after the child fell off the platform.
— Al Jazeera Breaking News (@AJENews) April 30, 2026
Local media reported that both escaped unharmed after eight carriages passed over them. pic.twitter.com/tctiHD04yB

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

