ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ റൺസ് അടിസ്ഥാനമാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. 546 റൺസിന് അഫ്ഗാനിസ്താനെ തകർത്താണ് ബംഗ്ലാദേശ് മിന്നുന്ന ജയം സ്വന്തമാക്കിയത്. 662 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്താൻ നാലാം ദിവസം 115 റൺസിന് പുറത്തായി. രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ നജ്മുൽ ഹുസൈൻ ഷാന്റോ ആണ് കളിയിലെ താരം. ഷാന്റോ ആദ്യ ഇന്നിംഗ്സിൽ 146 റൺസും രണ്ടാം ഇന്നിംഗ്സിൽ 124 റൺസുമാണ് അടിച്ചു കൂട്ടിയത് .രണ്ടാം ഇന്നിങ്സിൽ മോമിനുൽ ഹഖ് പുറത്താവാതെ 121 റൺസും നേടി. 2005ൽ ചിറ്റഗോംഗിൽ സിംബാബ്‌വെക്കെതിരെ നേടിയ 226 റൺസ് ജയമായിരുന്നു ബംഗ്ലാദേശിന്റെ ഇതിനു മുമ്പുള്ള ഏറ്റവും വലിയ ജയം.

Also Read: വീണ്ടും ബ്ലേഡ് മാഫിയ; പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു

അതേ സമയം; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. 1928ൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് നേടിയ 675 റൺസ് വിജയമാണ് ഒന്നാം സ്ഥാനത്ത്. 1934ൽ ഇംഗ്ലണ്ടിനെതിരെ ഓവലിൽ ആസ്ട്രേലിയ നേടിയ 562 റൺസ് ജയമാണ് റെക്കോർഡ് പട്ടികയിൽ രണ്ടാമത്.

Also Read: ട്രൂകോളറില്‍ ഇനി കോൾ റെക്കോർഡ് ചെയ്യാം

ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് ഉയർത്തിയ 382 റൺസിനെതിരെ അഫ്ഗാൻ ഇന്നിംഗ്സ് 146 റൺസിലൊതുങ്ങിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 425 റൺസെടുത്ത് ബംഗ്ലാദേശ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 662 റൺസെന്ന വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ അഫ്ഗാൻ 115 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് സ്വന്തമാക്കിയ ടസ്കിൻ അഹമ്മദ്, മൂന്നു വിക്കറ്റ് നേടിയ ഷോറിഫുൽ ഇസ്‌ലാം ഓരോ വിക്കറ്റ് വീതം നേടിയ മെഹിദി ഹസൻ മിറാസ്, ഇബാദത്ത് ഹുസൈൻ എന്നിവരാണ് ബംഗ്ലാദേശിന് വലിയ വിജയം സമ്മാനിച്ചത്. പതിനൊന്നാമനായി ഇറങ്ങിയ അഫ്ഗാൻ ബാറ്റർ സഹീർ ഖാൻ റിട്ടയർ ഹർട്ടായി. അഫ്ഗാൻ നിരയിൽ റഹ്മത്ത് ഷാ (30), ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി (13), കരീം ജനത്ത് (18) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here