
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ആറ് മാസം തടവ്.ആവാമി ലീഗിന്റെ നേതാവു കൂടിയായ ഹസീനക്ക് ധാക്കയിലെ അന്താരാഷ്ട്ര ക്രൈസ് ട്രിബ്യൂണലാണ് തടവ് ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ കേസിലാണ് നടപടി.
ജസ്റ്റിസ് എംഡി ഗോലം മോര്‍ട്ടുസ മൊസുംദര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2024ല്‍ ഭരണ വിരുദ്ധ വികാരത്തെ തുടര്‍ന്നാണ് ബ്ലംഗ്ലാദേശില്‍ നിന്നും ഷെയ്ക്ക് ഹസീന പലായനം ചെയ്തത്.നിലവില്‍ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന കഴിയുന്നത്.
2024 ജൂലൈ 15നും ഓഗസ്റ്റ 15നും ഇടയിലായി യു എന്‍ റിപോര്‍ട്ട് പ്രകാരം 1400 പേര്‍ ബംഗ്ലാദേശിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ പോലീസ് നടപടികളില്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ ഹസീനയുടെ പേരിലുണ്ട്.എന്നാല്‍ എല്ലാ ആരോപണങ്ങളും ഹസീന നിഷേധിച്ചിരുന്നു. 2024 ഓഗസ്റ്റിലാണ് ഹസീന ഇന്ത്യയിലെത്തിയത്.
bangladeshs president and Awami League leader sheik haseena sentenced to six months in jail

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here