ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍റെ സ്ഥിതി അതി ദയനീയം, അതിനെതിരെ തിരുവനന്തപുരത്ത് ശക്തമായ ധര്‍ണ്ണ

ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കുക, പെന്‍ഷന്‍കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയം പൂര്‍ണ്ണമായും ബാങ്ക് വഹിക്കുക, എസ്.ബി.ഐയിലെ പെന്‍ഷനിലെ കമ്മ്യുട്ടേഷന്‍, സി.പി.എഫ്, സീലിംഗ് വൈരുധ്യങ്ങള്‍ പരിഹരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം തിരുവനന്തപുരത്ത് എസ്. ബി.ഐ ശാന്തിനഗര്‍(ചെങ്കല്‍ച്ചൂള) റീജിയണല്‍ ഓഫീസിന് മുന്‍പില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

Also Read: ഒന്‍പത് പുതിയ കോഴ്‌സുകള്‍ കൂടി ആരംഭിക്കാന്‍ എസ്ജിഒ സര്‍വകലാശാലയ്ക്ക് യു.ജി.സി അംഗീകാരം

ധര്‍ണ്ണ അശോക് കുമാര്‍, (ജില്ലാ സെക്രട്ടറി, സെന്‍ട്രല്‍ ഗവ: പെന്ഷനേഴ്സ് അസോസിയേഷന്‍) ഉദ്ഘാടനം ചെയ്തു. റിട്ടയറീസ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.ജോസ് വിശദീകരണം നടത്തി. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാര്‍,ബെഫി ജില്ലാ സെക്രട്ടറി എന്‍.നിഷാന്ത്ആള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി എസ്.ശ്രീകുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. ജി.അനില്‍കുമാര്‍ (ജോ.സെക്രട്ടറി സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം) സ്വാഗതവും വി ബാലചന്ദ്രന്‍ (ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം) നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here