
2026 ഏപ്രിലിൽ 14 ദിവസം ബാങ്കുകൾ അവധി ആയിരിക്കും. ഇതിൽ ഞായറാഴ്ചകൾ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ, നിരവധി പ്രാദേശിക ഉത്സവങ്ങൾ എന്നിവ ഉൾപ്പെടും. ആ ദിവസങ്ങൾ ഏതാണെന്ന് അറിഞ്ഞിരിക്കുന്നത് അസൗകര്യം ഒഴിവാക്കാൻ നല്ലതാണ്. അത് ഏതൊക്കെ ആണെന്ന് നോക്കിയാലോ ?
ഏപ്രിൽ 1-ാം തീയതി തന്നെ അവധി ദിവസത്തോടെയാണ് ആരംഭിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കവും വാർഷിക അക്കൗണ്ട് ക്ലോസിംഗ് പ്രക്രിയയും അടയാളപ്പെടുത്തുന്നതിനായി രാജ്യത്തുടനീളമുള്ള ബാങ്കുകൾ ഈ ദിവസം അവധി ആയിരിക്കും. നാല് ഞായറാഴ്ചകൾ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച എന്നിവ അവധി ദിവസങ്ങളും ഉൾപ്പെടുന്നു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങളും പ്രത്യേക അവസരങ്ങളും കാരണം എട്ട് ദിവസങ്ങൾ കൂടി ബാങ്കുകൾ അടച്ചിടും. പക്ഷേ ഓരോ സംസ്ഥാനം അനുസരിച്ച് അവധി ദിവസങ്ങൾ വ്യത്യാസപ്പെടാം. ദുഃഖവെള്ളി, അംബേദ്കർ ജയന്തി, ബൈശാഖി, വിഷു, തമിഴ് പുതുവത്സരം, ബിഹു എന്നിവയുൾപ്പെടെ നിരവധി പ്രധാന ഉത്സവങ്ങൾ ഈ മാസം വരുന്നുണ്ട്. ഈ അവസരങ്ങളിൽ അതത് സംസ്ഥാനങ്ങളിലെ ബാങ്കുകൾ അവധി ആയിരിക്കും.
ALSO READ: സ്വർണവിലയിൽ ചാഞ്ചാട്ടം; നിരക്കിൽ ഇടിവ്
അതേസമയം ബാങ്ക് അവധി ദിനങ്ങൾ ഓൺലൈൻ സേവനങ്ങളെ ബാധിക്കില്ല. നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, എടിഎമ്മുകൾ എന്നിവ വഴി എളുപ്പത്തിൽ പണം കൈമാറാനും ബില്ലുകൾ അടയ്ക്കാനും കഴിയും.
ബാങ്കുകൾ മാത്രമല്ല, ഏപ്രിലിൽ 10 ദിവസത്തേക്ക് ഓഹരി വിപണിയും അടച്ചിടും. ശനി, ഞായർ ദിവസങ്ങളിൽ എട്ട് ദിവസം വ്യാപാരം നിർത്തിവയ്ക്കും. കൂടാതെ, ഏപ്രിൽ 3 ന് ദുഃഖവെള്ളിയാഴ്ചയും ഏപ്രിൽ 14 ന് അംബേദ്കർ ജയന്തിയിലും വ്യാപാരം നിർത്തിവയ്ക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

