ഏപ്രിലില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല, അറിഞ്ഞിരിക്കണം!

വരുന്ന ഏപ്രില്‍ മാസം പതിനഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇതില്‍ ദേശീയ അവധികള്‍ മാത്രമല്ല പ്രാദേശിക അവധികളും ഉള്‍പ്പെടും. നമ്മുടെ സംസ്ഥാനത്ത് ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച എന്നീ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കും. സംസ്ഥാനങ്ങള്‍ അനുസരിച്ച് ബാങ്ക് അവധികളില്‍ മാറ്റവും ഉണ്ട്. അതേസമയം ഏപ്രില്‍ ഒന്നിന് എല്ലാ ബാങ്കുകളും അവധിയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വാര്‍ഷിക അക്കൗണ്ട് ക്ലോസുമായി ബന്ധപ്പെട്ടാണിത്.

ALSO READ: എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ ഇന്ന് പാർലമെന്‍റിൽ; വിവിധ വിഷയങ്ങളിലെ പ്രതിപക്ഷ പ്രതിഷേധം തുടരും

ആര്‍ബിഐ പുറത്തിറക്കിയ അവധി കലണ്ടര്‍ പ്രകാരമാണ് അവധി ദിവസങ്ങള്‍ കണക്കാക്കുന്നത്. മഹാവീര്‍ ജയന്തി, അംബേദ്കര്‍ ജയന്തി, വിഷു, അക്ഷയതൃതീയ എന്നിവയെല്ലാം അവധി ദിവസങ്ങളാണ്.

ALSO READ: കർണാടകയിൽ എം എൽ എയെ പുറത്താക്കി ബി ജെ പി; വരുംദിവസങ്ങളിൽ പാർട്ടിയുടെ തകർച്ച കാണാമെന്ന് പ്രതികരണം

ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്. ഏപ്രില്‍ അഞ്ച് ശനിയാഴ്ച ബാബു ജഗ്ജീവന്‍ റാം ജന്മദിനമായതിനാല്‍ തെലങ്കാന ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പിന്നാലെ ഞായറാഴ്ച ബാങ്കുകള്‍ അവധിയിലായിരിക്കും. മഹാവീര്‍ ജയന്തിയാണ് ഏപ്രില്‍ പത്തിന്. അന്ന് കേരളത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഏപ്രില്‍ 12, 13 എന്നിവ രണ്ടാം ശനി, ഞായര്‍ ദിവസങ്ങളാണ്. ഏപ്രില്‍ 14 വിഷു ദിനത്തില്‍ കേരളത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ പതിനഞ്ച് ബംഗാളി പുതുവത്സരമാണ്.
ഏപ്രില്‍ 18 ദുഃഖവെള്ളി, ഏപ്രില്‍ 20ന് ഈസ്റ്റര്‍. ഏപ്രില്‍ 21 ന് ത്രിപുരയില്‍ ബാങ്കുകള്‍ക്ക് അവധിയാണ്. ഏപ്രില്‍ 26- നാലാം ശനിയാഴ്ച, പിന്നാലെ 27 ഞായര്‍. ഏപ്രില്‍ 29 ഹിമാചല്‍ പ്രദേശില്‍ ബാങ്കുകള്‍ക്ക് അവധി, ഏപ്രില്‍ 30 ബസവ ജയന്തിയും അക്ഷയ തൃതീയയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News